Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലാമന്തോൾ മത്സ്യ...

പുലാമന്തോൾ മത്സ്യ മാർക്കറ്റിൽ ആരോഗ്യ വകുപ്പ് അധികൃതരുടെ പരിശോധന

text_fields
bookmark_border
പുലാമന്തോൾ: ബസ്സ്റ്റാൻഡ് കോംപ്ലക്സിൽ പുലാമന്തോൾ പഞ്ചായത്ത് ആരോഗ്യ വകുപ്പ് ജീവനക്കാർ പരിശോധന നടത്തി. കഴിഞ്ഞ ദിവസം മാർക്കറ്റിൽനിന്ന് മീൻ വാങ്ങിക്കഴിച്ച് വിഷബാധയേറ്റവരുടെ പരാതിയിലാണ് പുലാമന്തോൾ ഹെൽത്ത് ഇൻസ്പെക്ടർ മജീദി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം മാർക്കറ്റിൽനിന്ന് വാങ്ങിയ മത്സ്യം കഴിച്ച വടക്കൻപാലൂരിലെ 11 അംഗ കുടുംബത്തിലെ ഒമ്പത് പേർക്കാണ് ഭക്ഷ്യവിഷബാധ പിടിപെട്ടതെന്നും തങ്ങൾ വീട് സന്ദർശിച്ചതായും എച്ച്.ഐ പറഞ്ഞു. ഒരു മാസം മുമ്പും സമാനമായ പരാതികൾ ലഭിച്ചതി​െൻറ അടിസ്ഥാനത്തിൻ മുന്നറിയിപ്പ് നൽകിയിരുന്നു. കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കിയിട്ടില്ല. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് നിലവിൽ മാർക്കറ്റ് പ്രവർത്തിക്കുന്നത്. ശീതികരിക്കാതെ ഏഴും എട്ടും ദിവസത്തേക്കുള്ള മത്സ്യം ഒന്നിച്ച് കൊണ്ടുവന്നാണ് കച്ചവടം ചെയ്യുന്നത്. ഇതി​െൻറ അടിസ്ഥാനത്തിൽ ഫുഡ് പരിശോധകരെത്തിയതിന് ശേഷം സ്ഥാപനം തുറന്ന് പ്രവർത്തിച്ചാൽ മതി എന്ന മുന്നറിയിപ്പ് മത്സ്യ മാർക്കറ്റ് ഉടമക്ക് നൽകിയതായും ശനിയാഴ്ച രാവിലെ മലപ്പുറത്തുനിന്ന് ഫുഡ് പരിശോധകർ എത്തുമെന്നും എച്ച്.ഐ പറഞ്ഞു. എച്ച്.ഐയെ കൂടാതെ ജോ. എച്ച്.ഐ ഹരിദാസ്, ഷാജി, അൻവർ എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story