Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുഴിയില്‍ വീണാല്‍...

കുഴിയില്‍ വീണാല്‍ ആര്‍ക്കാ ചേതം; ദേശീയ പാതക്കരികിലെ അപകടക്കുഴി ഭീഷണിയാകുന്നു

text_fields
bookmark_border
മക്കരപ്പറമ്പ്: കുഴിയില്‍ വീണ് തലപൊട്ടിയാല്‍ ആര്‍ക്കാ ചേതമെന്ന നാട്ടുകാരുടെ ചോദ്യത്തിൽ അല്‍പം പരിഹാസമുണ്ട്. രണ്ടുമാസം മുമ്പ് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ റോഡരികില്‍ അടഞ്ഞുകിടന്നിരുന്ന കുഴി മാന്തി പോയിട്ട് ഇപ്പോള്‍ ഒരു വിവരവുമില്ല. ദേശീയപാത 966ല്‍ കാച്ചിനിക്കാട് മനാര്‍ സ്‌കൂളിനു സമീപം കാച്ചിനിക്കാട് -വെള്ളില റോഡ് തുടങ്ങുന്ന ജങ്ഷനിലാണ് അപകടക്കുഴി. രണ്ടുമാസത്തിനിടെ നിരവധി വാഹനങ്ങളും കാല്‍നട യാത്രക്കാരും കുഴിയില്‍ വീണു. കാച്ചിനിക്കാട് -വെള്ളില റോഡ് റബറൈസ് ചെയ്യുന്നുണ്ടെന്നും ഇതി​െൻറ ഭാഗമായി അടഞ്ഞുകിടന്ന പഴയ ഓവുചാല്‍ ശരിപ്പെടുത്താന്‍ വേണ്ടിയാണെന്നും പറഞ്ഞാണത്രെ ഇവിടെ കുഴി മാന്തിയെടുത്തത്. എന്നാല്‍, നാളിതു വരെയായിട്ടും റോഡ് പ്രവൃത്തി നടന്നില്ല. കുഴി അടച്ചതുമില്ല. പരിസരവാസികള്‍ കുഴിക്കുചുറ്റും കല്ലുകള്‍ വെച്ച് അപകടം കുറക്കാന്‍ ശ്രമിക്കാറുണ്ടെങ്കിലും തിരക്ക് നിറഞ്ഞ ദേശീയ പാതയിലെ വാഹനങ്ങളും വെള്ളില റോഡിലേക്ക് തിരിയുന്ന അപരിചിത വാഹനങ്ങളും തട്ടി കല്ല് നീങ്ങിപ്പോവുകയും അപകടമുണ്ടാവുകയും ചെയ്യുന്നു. റോഡുപണി നടന്നില്ലെങ്കിലും കുഴി സുരക്ഷിതമായി മൂടുകയോ ഓവുപാലം പണിയുകയോ ചെയ്ത് പ്രദേശം അപകടരഹിത മേഖലയാക്കണമെന്നാണ് നാട്ടുകാരടെ അഭിപ്രായം. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് ഈ പ്രദേശം ഉള്ളത്. എന്നാല്‍, പഞ്ചായത്തും ഇക്കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്ന് പരിസരവാസികള്‍ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story