Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഅ്​ദനിക്ക് വേണ്ടി...

മഅ്​ദനിക്ക് വേണ്ടി നിവേദനം

text_fields
bookmark_border
അരീക്കോട്: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ചികിത്സക്ക് വേണ്ടി സമ്മർദം ചെലുത്തുന്നതിനായി പി.ഡി.പി ഏറനാട് മണ്ഡലം കമ്മിറ്റി പി.കെ. ബഷീർ എം.എൽ.എക്ക് നിവേദനം നൽകി. കേരളത്തിലെ മുഴുവൻ നിയമസഭാംഗങ്ങൾക്കും പാർലമ​െൻറംഗങ്ങൾക്കും നിവേദനം നൽകാൻ സംസ്ഥാന സമിതിയെടുത്ത തീരുമാനത്തി​െൻറ ഭാഗമായാണിത്. മണ്ഡലം പ്രസിഡൻറ് എൻ.സി. മുഹമ്മദ് കുട്ടി, സെക്രട്ടറി ഇ.പി. ചെറി, ഹബീബ് റഹ്മാൻ കാവനൂർ, ഫാറൂഖ് ചെങ്ങര, സുബൈർ ഇരിവേറ്റി, റഫീഖ് അരീക്കോട്, അഷ്റഫ് പുൽപറ്റ, പ്രവാസി സംഘടനയായ പി.സി.എഫി​െൻറ ഭാരവാഹികളായ മുനീർ വടക്കുംമുറി, ജമീർ, അബ്ദു കിഴിശേരി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story