Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഠനോപകരണ വിതരണം

പഠനോപകരണ വിതരണം

text_fields
bookmark_border
കോട്ടക്കല്‍: ചരിത്രപരമായി മാറ്റി നിര്‍ത്തപ്പെട്ടവരുടേതുകൂടിയാണ് രാജ്യമെന്ന് മന്ത്രി തിലോത്തമന്‍. കോട്ടക്കൽ നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൈക്കിളും പഠനോപകരണങ്ങളും നല്‍കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് 85 കുട്ടികള്‍ക്ക് സൈക്കിളും 65 കുട്ടികള്‍ക്ക് മേശയും കസേരയും നല്‍കിയത്. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നഗരസഭാധ്യക്ഷന്‍ കെ.കെ. നാസര്‍, നഗരസഭ ഉപാധ്യക്ഷ ബുഷ്‌റ ഷബീര്‍, സി.പി.ഐ ജില്ല സെക്രട്ടറി പി.പി. സുനീര്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ തൈക്കാട്ട് അലവി, ആയിശ ഉമ്മര്‍, ടി.വി. സുലൈഖാബി, സാജിദ് മങ്ങാട്ടില്‍, ടി. കബീര്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story