Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൈപ്പ് പൊട്ടി വെള്ളം...

പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; നടപടിയില്ലെന്ന് ആക്ഷേപം

text_fields
bookmark_border
തിരൂരങ്ങാടി: പൂക്കിപറമ്പില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും നടപടിയില്ലെന്ന് ആക്ഷേപം. കോഴിച്ചെനയില്‍ സ്ഥിതിചെയ്യുന്ന ടാങ്കില്‍നിന്ന് വീടുകളിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. പൂക്കിപറമ്പ് ടൗണിലേക്ക് എത്തുന്നതിന് മുമ്പായും വെന്നിയൂരിലെ രണ്ടിടത്തും വെള്ളം പാഴാകുന്നുണ്ട്. പൂക്കിപറമ്പ്, വെന്നിയൂര്‍, അപ്ലൈ, അറക്കല്‍ എന്നിവിടങ്ങളിലേക്ക് അഞ്ഞൂറോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലമെത്തിക്കുന്ന പൈപ്പാണ് ആറ് മാസത്തിലധികമായി പൊട്ടികിടക്കുന്നത്. പരാതി നല്‍കിയിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് തെന്നല പഞ്ചായത്ത് വൈസ് പ്രസിഡൻറ് കരുമ്പില്‍ സലീന പറഞ്ഞു. അതേസമയം, ദേശീയപാതയിലായതിനാല്‍ ഹൈവേ അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാലാണ് അറ്റകുറ്റപ്പണി നടക്കാത്തതെന്നാണ് അറിയുന്നത്. വാട്ടര്‍ അതോറിറ്റി ജനങ്ങളുടെ ആവശ്യം മനസ്സിലാക്കി പെട്ടെന്ന് പരിഹാരം കണ്ടിട്ടില്ലെങ്കില്‍ സമരം സംഘടിപ്പിക്കുമെന്ന് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ ടി.വി. നൗഷാദ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story