Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരളത്തിൽ നിന്നുള്ള...

കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവിസ്​ ഇത്തവണയും സൗദി എയർലൈൻസിന്

text_fields
bookmark_border
കൊണ്ടോട്ടി: ഈ വർഷവും കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവിസ് കരാർ ലഭിച്ചത് സൗദി എയർലൈൻസിന്. തുടർച്ചയായി നാലാം വർഷമാണ് ഹജ്ജ് സർവിസ് നെടുമ്പാശ്ശേരിയിൽനിന്ന് നടക്കുന്നത്. കരിപ്പൂരിലെ റൺവേ നവീകരണത്തി​െൻറ പേരിൽ 2015 മുതലാണ് ക്യാമ്പ് മാറ്റാൻ തുടങ്ങിയത്. കഴിഞ്ഞ രണ്ട് വർഷവും കേരളത്തിൽ നിന്നുള്ള ഹജ്ജ് സർവിസ് സൗദി എയർലൈൻസിനായിരുന്നു. ജൂൈല 29 മുതൽ ആഗസ്റ്റ് 15 വരെയാണ് കേരളത്തിൽ നിന്നുള്ള തീർഥാടകർ യാത്രയാകുക. ജിദ്ദയിലേക്കാണ് ഇവിടെ നിന്നുള്ളവർ യാത്ര പുറപ്പെടുക. കേരളം, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നായി 11,700 തീർഥാടകരെയാണ് നെടുമ്പാശ്ശേരിയിൽനിന്ന് ഇത്തവണ പ്രതീക്ഷിക്കുന്നത്. ഒരു ദിവസം പരമാവധി നാല് സർവിസുകൾ മാത്രമേ നടത്താൻ പാടുള്ളൂ. സെപ്റ്റംബർ അഞ്ച് മുതൽ 25 വരെയാണ് കേരളത്തിൽ നിന്നുള്ള തീർഥാടകരുടെ മടക്കയാത്ര. ഫെബ്രുവരി രണ്ടിനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം ഹജ്ജ് സർവിസിനുള്ള ടെൻഡർ ക്ഷണിച്ചത്. 22 ആയിരുന്നു അവസാന തീയതി. വ്യാഴാഴ്ചയാണ് ടെൻഡർ കവറുകൾ പരിശോധിച്ച് വിമാന കമ്പനികളെ നിശ്ചയിച്ചത്. കൊച്ചിയിൽനിന്ന് 450 പേർക്ക് യാത്ര ചെയ്യാവുന്ന ബി 747-400, 350 പേർക്ക് യാത്ര ചെയ്യാവുന്ന ബി 777-300 ഇ.ആർ തുടങ്ങിയ വിമാനം ഉപയോഗിച്ച് സർവിസ് നടത്തുന്നതിനാണ് ടെൻഡർ ക്ഷണിച്ചിരുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story