Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചിനക്കത്തൂർ പൂരം:...

ചിനക്കത്തൂർ പൂരം: ഒറ്റപ്പാലം ദേശക്കമ്മിറ്റിയുടെ കലാവിരുന്ന് ഇന്ന് മുതൽ

text_fields
bookmark_border
ഒറ്റപ്പാലം: ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് ഒറ്റപ്പാലം ദേശക്കമ്മിറ്റി ഒരുക്കുന്ന കലാവിരുന്ന് വെള്ളിയാഴ്ച തുടങ്ങും. വൈകീട്ട് ആറുമുതൽ രാത്രി പത്തുവരെ ഒറ്റപ്പാലം എൻ.എസ്.എസ് സ്‌കൂൾ ഗ്രൗണ്ടിലാണ് കലാപരിപാടികൾ സംഘടിപ്പിക്കുന്നത്. വൈകീട്ട് 6.30 ന് മണ്ണൂർ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന പൊറാട്ടുകളിയോടെ ഒരാഴ്ച നീളുന്ന കലാവിരുന്നിന് തുടക്കമാകും. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി ഉദ്‌ഘാടനം നിർവഹിക്കും. ദേവസ്വം ബോർഡ് അംഗം ടി.കെ. സുബ്രഹ്മണ്യൻ മുഖ്യാതിഥിയായിരിക്കും. പുതിയ വാട്ടർ കണക്ഷന് 28 വരെ അപേക്ഷിക്കാം ഒറ്റപ്പാലം: ജല അതോറിറ്റിയുടെ ഒറ്റപ്പാലം സെക്ഷന് കീഴിൽ വരുന്ന വിവിധ പ്രദേശങ്ങളിലെ ഗുണഭോക്താക്കൾക്ക് പൂരിപ്പിച്ച അപേക്ഷകൾ 28 വരെ സമർപ്പിക്കാമെന്ന് (ഒറ്റപ്പാലം) അസി. എൻജിനീയർ അറിയിച്ചു. അമ്പലപ്പാറ ഗ്രാമപഞ്ചായത്ത്, അനങ്ങനടി പഞ്ചായത്തിലെ തരുവാക്കോണം, പാവുക്കോണം, പത്തംകുളം, വാണിയംകുളം, നെല്ലിക്കുറുശ്ശി പദ്ധതിയുടെ പരിധിയിലും ഉൾപ്പെട്ടവർക്ക് അപേക്ഷിക്കാം. സ്ഥിരംസമിതി അധ്യക്ഷനെതിരെ പരാതി നൽകിയ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണമെന്ന് നിവേദനം ഒറ്റപ്പാലം: നഗരസഭ ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ബി. ശശികുമാറിനെതിരെ സെക്രട്ടറി നൽകിയ പരാതിയിൽ കേസെടുത്ത സാഹചര്യത്തിൽ സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് ഇതര കൗൺസിലർമാർ ഒപ്പിട്ട നിവേദനം നഗരസഭ ചെയർമാന് നൽകി. കൗൺസിൽ യോഗത്തിലുണ്ടായ ചില വാക്ക് തർക്കങ്ങളുടെ പേരിൽ പൊലീസിന് സെക്രട്ടറി പരാതി നൽകിയ സംഭവം ഒറ്റപ്പാലം നഗരസഭയുടെ ചരിത്രത്തിൽ ആദ്യമാണെന്നും സെക്രട്ടറിയെ സസ്‌െപൻഡ് ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും 18 കൗൺസിലർമാർ ഒപ്പിട്ട നിവേദനത്തിൽ ആവശ്യപ്പെട്ടു.
Show Full Article
TAGS:LOCAL NEWS 
Next Story