Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപട്ടാമ്പി ബ്ലോക്ക്...

പട്ടാമ്പി ബ്ലോക്ക് ഓഫിസിൽ പട്ടികജാതി ഓഫിസറില്ല; ഗുണഭോക്താക്കൾ വലയുന്നു

text_fields
bookmark_border
പട്ടാമ്പി: ബ്ലോക്ക് ഓഫിസിൽ പട്ടികജാതി ഓഫിസറുടെ നിയമനം വൈകുന്നു. ഓഫിസറില്ലാത്തതിനാൽ വിവിധ ആനുകൂല്യങ്ങൾക്കായെത്തുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഗുണഭോക്കാക്കൾ വലയുന്നു. നിലവിലുണ്ടായിരുന്ന ഓഫിസർ കണ്ണൂരിലേക്ക് സ്ഥലം മാറിപ്പോയതിനുശേഷം പകരം ഓഫിസറെ നിയമിച്ചിട്ടില്ല. തൃത്താല ബ്ലോക്ക് പട്ടികജാതി ഓഫിസർക്കാണ് ചാർജ് നൽകിയിരിക്കുന്നത്. പട്ടാമ്പി ഓഫിസിൽ ആഴ്ചയിൽ രണ്ടുദിവസം മാത്രമാണ് ഓഫിസർ വരുന്നത്. ഭവന നിർമാണം, ഭൂരഹിത പുനരധിവാസം, ടോയ്െലറ്റ്, എസ്.സി വിദ്യാർഥികളുടെ സ്റ്റൈപൻഡുകൾ, പഠനമുറി തുടങ്ങിയ വിവിധക്ഷേമ പദ്ധതികൾ ഉൾപ്പെടെ എല്ലാ ആവശ്യങ്ങൾക്കും ഈ ഓഫിസിനെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ മൂന്നുമാസമായി ഓഫിസർ സ്ഥലം മാറിപ്പോയിട്ടും പകരം ഓഫിസറെ നിയമിക്കാൻ ബന്ധപ്പെട്ടവർ താൽപര്യം കാണിക്കാത്തതാണ് ഇത്രയും ബുദ്ധിമുട്ടിന് കാരണമാകുന്നതെന്നും മുൻകാലങ്ങളിൽ ഇത്തരമൊരവസ്ഥ വന്നിട്ടില്ലെന്നും മുൻ ജില്ല പട്ടികജാതി വികസന സമിതി ഉപദേശക സമിതിയംഗം ചോലയിൽ വേലായുധൻ പറഞ്ഞു. അടിയന്തരമായി പട്ടികജാതി വികസന ഓഫിസറെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്ന ഈ വിഷയം പട്ടികജാതി ഡയറക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story