Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാങ്ങക്ക് വിലയില്ല;...

മാങ്ങക്ക് വിലയില്ല; കർഷകരുടെ പ്രതീക്ഷ മങ്ങുന്നു

text_fields
bookmark_border
കല്ലടിക്കോട്: പൊതുവിപണിയിൽ മാങ്ങക്ക് വിലയിടിഞ്ഞത് കർഷകരുടെ പ്രതീക്ഷക്ക് നിറംകെടുത്തി. മാങ്ങയുടെ വിളവെടുപ്പ് സീസൺ ആരംഭിക്കാനിരിക്കെ മുൻകാലങ്ങളെ അപേക്ഷിച്ച് ഉയർന്ന വില ലഭിക്കുമെന്ന കർഷകരുടെ പ്രത്യാശയാണ് തകർന്നത്. ഉൾനാടൻ ഗ്രാമങ്ങളിലും മലയോര മേഖലയിലും ആദ്യം കായ്ച്ച മാവുകളിൽ മാങ്ങ പാകമായി. കഴിഞ്ഞവർഷം വിളവെടുപ്പ് ആരംഭകാലത്ത് മാങ്ങ കിലോ ഗ്രാമിന് 80 മുതൽ 100 രൂപ വരെ വില ഉണ്ടായിരുന്നു. കണ്ണിമാങ്ങക്ക് കിലോവിന് 100 രൂപ മുതൽ 150 രൂപ വരെ വില ഉണ്ടായിരുന്നു. നിലവിൽ മാങ്ങക്ക് കിലോഗ്രാമിന് 60 രൂപയാണ് വില. കണ്ണിമാങ്ങക്ക് 80 മുതൽ 100 രൂപ വരെ ഈടാക്കുന്നു. ഇപ്രാവശ്യം അപ്രതീക്ഷിതമായി ഉണ്ടായ വേനൽമഴയിലും മഞ്ഞ് വീഴ്ചയിലും മാമ്പൂ കരിഞ്ഞ് വീണും മാങ്ങയുടെ ഉൽപാദനവും കുറഞ്ഞതായി കർഷകർ പറയുന്നു. ഉൽപാദനക്കമ്മി, മുൻകൂറായി കച്ചവടമുറപ്പിച്ച മൊത്തകച്ചവടക്കാർക്കും വിനയായി. മലയോര ഗ്രാമങ്ങളിൽ സമ്മിശ്രമായും വേറിട്ടും മാങ്ങ കൃഷി ചെയ്യുന്ന കർഷകരുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story