Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണാർക്കാട് പൂരം നാളെ ...

മണ്ണാർക്കാട് പൂരം നാളെ ആരംഭിക്കും

text_fields
bookmark_border
മണ്ണാർക്കാട്: അരകുറുശ്ശി ഉദയർകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന് ശനിയാഴ്ച തുടക്കമാകും. 24 മുതൽ മാർച്ച് മൂന്നുവരെ നീളുന്ന പൂരാഘോഷത്തിന് വിശേഷാൽ പൂജകളും വിവിധ കലാപരിപാടികളും അരങ്ങേറും. 24നാണ് പൂരം പുറപ്പാട്. 26നാണ് കൊടിയേറ്റം നടക്കുക. 28ന് കൂട്ടുവിളക്കും മാർച്ച് ഒന്നിന് ചെറിയ ആറാട്ടും രണ്ടാം തീയതി വാലിയാറാട്ടും കഞ്ഞി പാർച്ചയും നടക്കും. പൂരത്തി​െൻറ സാംസ്കാരിക ഘോഷയാത്രയായ ചെട്ടിവേല മൂന്നാം തീയതിയും നടക്കും. നഗര വികസനത്തിന് എ.എസ്.പി പട്ടയങ്ങൾ കീറാമുട്ടിയാകുന്നു മണ്ണാർക്കാട്: നഗര വികസനത്തിന് ഗുണകരമാകുന്ന ദേശീയപാത വികസനം പുരോഗമിക്കുമ്പോൾ തീർപ്പാകാതെ കിടക്കുന്ന എ.എസ്.പി പട്ടയങ്ങൾ സംബന്ധിച്ച തർക്കം കീറാമുട്ടിയായേക്കും. ദേശീയപാത വികസനത്തി​െൻറ ഭാഗമായി അഴുക്കുചാൽ നിർമാണം കുന്തിപ്പുഴയിൽ നിന്നാരംഭിച്ചിട്ടുണ്ട്. ഓപറേഷൻ അനന്തയുടെ ഭാഗമായി ഒഴിപ്പിച്ച കൈയേറ്റ സ്ഥലമുപയോഗിച്ചാണ് നിലവിൽ അഴുക്കുചാൽ നിർമിച്ച് റോഡ് വികസനം നടക്കുന്നത്. എന്നാൽ, മുനിസിപ്പൽ ബസ്സ്റ്റാൻഡ് പരിസരത്ത് നിലവിലെ സ്ഥിതിയിൽ റോഡ് വികസനം എങ്ങനെ നടപ്പാക്കുമെന്ന ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ബസ്സ്റ്റാൻഡ് പരിസരത്തെ ചില കെട്ടിടങ്ങൾ എ.എസ്.പി പട്ടയ സ്ഥലത്താണ്. ഓപറേഷൻ അനന്തയുടെ ഭാഗമായി ഇതൊഴിപ്പിക്കാൻ ശ്രമം നടന്നിരുന്നെങ്കിലും കോടതി ഇടപെടലിനെ തുടർന്ന് നിർത്തിയിരിക്കുകയാണ്. ഗതാഗതക്കുരുക്കേറിയ സ്ഥലങ്ങളിലൊന്നാണ് ബസ്സ്റ്റാൻഡ് പരിസരം. നഗരവികസനം സാധ്യമാകണമെങ്കിൽ ഈ ഭാഗത്തും പരമാവധി സ്ഥലം ലഭ്യമാക്കണം. നിയമപ്രശ്നം ഒഴിവാക്കുകയോ കെട്ടിട ഉടമകളുടെ സഹകരണം പരമാവധി ഉപയോഗപ്പെടുത്തിയോ വികസനം നടപ്പാക്കാൻ കഴിയണമെന്നാവശ്യം ശക്തമായിട്ടുണ്ട്. കോടതിപ്പടി മുതൽ ബസ്സ്റ്റാൻഡ് പരിസരം വരെയാണ് നിലവിൽ മണ്ണാർക്കാട് ഗതാഗത പ്രശ്നം നേരിടുന്നത്. ദേശീയപാത വികസനം: യോഗം ഇന്ന് മണ്ണാർക്കാട്: നഗരത്തിൽ നടക്കുന്ന ദേശീയപാത വികസനത്തി​െൻറ ഭാഗമായി പ്രവൃത്തികൾ വേഗത്തിലാക്കുന്നതിനുള്ള വിവിധ വകുപ്പുകളുടെയും വ്യാപാരികളുടെയും കെട്ടിട ഉടമകളുടെയും യോഗം വെള്ളിയാഴ്ച രാവിലെ 10.30ന് മണ്ണാർക്കാട് റസ്റ്റ് ഹൗസിൽ നടക്കും. ശംസുദ്ദീൻ എം.എൽ.എ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story