Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനിവാപം 2018 മാർച്ച്...

നിവാപം 2018 മാർച്ച് 11ന്

text_fields
bookmark_border
ചെർപ്പുളശ്ശേരി: കഥകളി ലോകത്തെ നിറസാന്നിധ്യമായിരുന്ന പത്മഭൂഷൻ കലാമണ്ഡലം ഡോ. രാമൻകുട്ടി നായരുടെ അഞ്ചാം ചരമ വാർഷികാചരണം വിവിധ പരിപാടികളുടെ മാർച്ച് 11ന് വൈകീട്ട് മൂന്നുമുതൽ വെള്ളിനേഴി ഒളപ്പമണ്ണ മനയിൽ നടക്കും. വെള്ളിനേഴി ഗ്രാമ പഞ്ചായത്തും നിവാപം സംഘാടക സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫോട്ടോ അനാച്ഛാദനം, സ്മൃതി ദീപം തെളിക്കൽ, ആദിവാസി നൃത്തം, നൃത്തനൃത്യങ്ങൾ, വിവിധ പുരസ്കാര വിതരണം, കഥകളി എന്നിവ അരങ്ങേറും. നിവാപം കഥകളി പുരസ്കാരം കോപ്പ് നിർമാതാവ് കോതാവിൽ രാമൻകുട്ടിക്കും ഗ്രാമ കലാ പുരസ്കാരം ശിൽപി എം.പി. ഹരിഗോവിന്ദനും രാജസം പുരസ്കാരം കലാമണ്ഡലം ബാബു നമ്പൂതിരിക്കും സാത്വികം കഥകളി പുരസ്കാരം കലാമണ്ഡലം കൃഷ്ണകുമാറിനും സമ്മാനിക്കുമെന്ന് ഭാരവാഹികളായ വെള്ളിനേഴി പഞ്ചായത്ത് പ്രസിഡൻറ് കെ. ശ്രീധരൻ, സി.കെ. ഹരിദാസൻ, വി. രാമൻകുട്ടി, പി. നാരായണൻകുട്ടി, കലാമണ്ഡലം ഹരിനാരായണൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story