Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടാനകളെ...

കാട്ടാനകളെ കാടുകയറ്റാനുള്ള ശ്രമത്തിനിടെ വ്യാപക നാശനഷ്​ടം

text_fields
bookmark_border
കാടുകയറ്റാനുള്ള ശ്രമത്തിനിടെ വ്യാപക നാശനഷ്ടം വരുത്തി ആനകൾ പറളി: നാട്ടിലിറങ്ങിയ . മേലാമുറി-കുളപ്പുള്ളി സംസ്ഥാന പാത മുറിച്ചുകടന്ന് പറളിക്കടുത്ത് ചക്കാന്തറയിലെ രണ്ടു വീടുകളുടെ മതിലും ഗേറ്റുമാണ് ആനകൾ തകർത്തത്. വ്യാഴാഴ്ച വൈകീട്ട് 6.30നാണ് സംഭവം. റോഡ് മുറിച്ച് കടന്നെത്തിയ ആനകളെ വന്ന വഴിക്കുതന്നെ തിരിച്ചുവിട്ട് ആറുപുഴ കടവിലെത്തിച്ച് തൊട്ടടുത്തുള്ള റെയിൽ പാളം മുറിച്ചുകടത്താനുള്ള ശ്രമം രാത്രി വൈകിയും തുടരുകയാണ്. വ്യാഴാഴ്ച പുലർച്ച അഞ്ചിന് മാത്തൂർ പഞ്ചായത്തിലെ പാലപ്പൊറ്റ പാറക്കൽ വട്ടപ്പറമ്പ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിലയുറപ്പിച്ച കാട്ടാനകളെ വൈകീട്ട് നാലരയോടെയാണ് ആലിൻചുവട് ഭാഗത്തിലൂടെ കോട്ടായി-പുതൂർ റോഡ് മുറിച്ചുകടത്തി കണ്ണാടിപ്പുഴയിലെത്തിച്ചത്. വഞ്ചീരി അമ്പലം വഴി തേനൂർ ഭാഗത്തേക്ക് എത്തിച്ച് അവിടെനിന്ന് അയ്യർ മലയിലെത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ, പുഴയിൽനിന്ന് ഓടന്നൂർ പതിപ്പാലം വഴി പഴയ പറളി റെയിൽവേ സ്േറ്റഷൻ ഭാഗത്തേക്കാണ് ആന പോ‍യത്. പഴയ റെയിൽവേ സ്റ്റേഷൻ സമീപം വരെയെത്തിയ ആനകൾ പോയ വഴി തിരിച്ചുവന്ന് പാലശ്ശേരി ഭാഗത്തൂടെ സംസ്ഥാനപാത മുറിച്ചുകടന്ന് ചക്കാന്തറയിൽ എത്തിയപ്പോഴാണ് വീടുകളുടെ മതിലുകളും ഗേറ്റും തകർത്തത്. വന്നവഴിക്ക് തിരിച്ചുവിട്ട ആനകളെ റെയിൽവേ പാളം മുറിച്ചുകടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ആനകളെ റെയിൽവേ പാളം മുറിച്ചുകടത്തുന്നത് ഏറെ ശ്രമകരമാണ്. ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവെച്ചാലും ഉയർന്ന തോതിൽ വൈദ്യുതി പ്രവഹിക്കുന്ന കമ്പികൾ റെയിൽപാളത്തിന് മുകളിലൂടെ കടന്നുപോവുന്നുണ്ട്. പാളം മുറിച്ചുകടക്കുന്നതിനിടെ തുമ്പിക്കൈ ഉയർത്തിയാൽ ആനകൾക്ക് വൈദ്യുതി ആഘാതം ഏൽക്കാൻ സാധ്യതയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story