Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_righttirmw6

tirmw6

text_fields
bookmark_border
യാത്രയയപ്പ് സമ്മേളനം വളാഞ്ചേരി: വളാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ ഇരു സ്കൂളുകളിൽനിന്നുമായി വിരമിക്കുന്ന ഇ. ഹസൻ, ടി.പി. സുബൈദ എന്നീ അധ്യാപകർക്ക് യാത്രയയപ്പ് നൽകി. സമ്മേളനം എം.ഇ.എസ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എൻ.എം. മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. വളാഞ്ചേരി നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ടി.പി. അബ്ദുൽ ഗഫൂർ, വി. ജ്യോതി, മാനേജ്മ​െൻറ് കമ്മിറ്റി സെക്രട്ടറി പി. സുരേഷ്, പി.ടി.എ പ്രസിഡൻറുമാരായ യു. ശിഹാബ്, കുഞ്ഞാവ വാവാസ്. ഗേൾസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ എം. മോഹൻദാസ്, പ്രധാനാധ്യാപിക സി.കെ. ശോഭ, ടി.വി. സുജ, ടി.വി. രഘുനാഥ്, പി. ഗോവിന്ദൻ, സ്കൂൾ ലീഡർമാരായ അഹമ്മദ് അംജദ്, ടി.വി. മഹികൃഷ്ണ, ഹസീബ സുബൈർ എന്നിവർ സംസാരിച്ചു. ഇ. ഹസൻ, ടി.പി. സുബൈദ എന്നിവർ മറുമൊഴി നൽകി. പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി സ്വാഗതവും പി. സുധീർ നന്ദിയും പറഞ്ഞു. ഒരു കുട്ടി, ഒരുമാസിക പ്രകാശനം ചെയ്തു വളാഞ്ചേരി: അറുനൂറ്റിഇരുപതോളം ൈകയെഴുത്തു മാസികകൾ പുറത്തിറക്കി പുന്നത്തല എ.എം.യു.പി സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനം ശ്രദ്ധേയമായി. സ്കൂളിലെ ഒന്നുമുതൽ ഏഴുവരെയുള്ള കുട്ടികളുടെ വിവിധ രചനകൾ ഉൾപ്പെടുത്തിയാണ് മാസികകൾ തയാറാക്കിയത്. വിദ്യാർഥികളുടെ ഒരുവർഷത്തെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തിയാണ് ഒരു കുട്ടി, ഒരുമാസിക പദ്ധതിയുടെ ഭാഗമായി ൈകയെഴുത്തു മാസിക തയാറാക്കിയത്. പ്രകാശനം സാഹിത്യകാരൻ ബഷീർ രണ്ടത്താണി നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.ടി. സെയ്തലവി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ അലി, ബിനോയ്, മുനീറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story