Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഞ്ചേരി സഹകരണ അർബൻ...

മഞ്ചേരി സഹകരണ അർബൻ ബാങ്ക് ഇനി ഡിജിറ്റൽ സംവിധാനത്തിൽ

text_fields
bookmark_border
മഞ്ചേരി: എ.ടി.എം, മൊബൈൽ ബാങ്കിങ്, റൂപേ കാർഡ് തുടങ്ങി ഡിജിറ്റൽ സംവിധാനങ്ങളോടെ മഞ്ചേരി അർബൻ സഹകരണ ബാങ്ക് മാറുന്നു. ഡിജിറ്റൽ സേവനങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പിയും മൊബൈൽ ബാങ്കിങ് ഉദ്ഘാടനം എം. ഉമ്മർ എം.എൽ.എയും നിർവഹിക്കും. മഞ്ചേരി, കിഴിശ്ശേരി, കൊണ്ടോട്ടി, എടവണ്ണപ്പാറ എന്നിവിടങ്ങളിലും എ.ടി.എം കൗണ്ടർ തുറക്കും. ദേശസാത്കൃത ബാങ്കുകളിൽ ലഭിക്കുന്ന ഡിജിറ്റൽ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കും. തുടക്കത്തിൽ എല്ലാ ഡിജിറ്റൽ സേവനങ്ങളും സൗജന്യനിരക്കിൽ നൽകാനാണ് ലക്ഷ്യമെന്നും പിന്നീട് ഇവയുടെ സേവനവും ചെലവും വിലയിരുത്തി ലഘുവായ നിരക്ക് നിശ്ചയിക്കുമെന്നും ബാങ്ക് ചെയർമാൻ എം.പി.എ. ഇബ്രാഹീം കുരിക്കൾ, വൈസ് ചെയർമാൻ അഡ്വ. എൻ.സി. ഫൈസൽ, ജനറൽ മാനേജർ കെ. അബ്ദുൽ നാസർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബാങ്കി‍​െൻറ എ.ടി.എം കാർഡുപയോഗിച്ച് ഇന്ത്യയിൽ എവിടെ നിന്നും പണം പിൻവലിക്കാം. ഏത് ബാങ്കി‍​െൻറ എ.ടി.എം കാർഡും ബാങ്കി‍​െൻറ എ.ടി.എമ്മിൽ ഉപയോഗിക്കുകയും ചെയ്യാം. ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളായ ഡി.ബി.ടി.എൽ, എ.പി.ബി.എസ്, ഇ-പാസ്ബുക്ക്, എൻ.എ.സി.എച്ച് എന്നീ സേവനങ്ങളും തുടങ്ങി. ദേശസാത്കൃത ബാങ്കുകളുടെ അക്കൗണ്ട് ആവശ്യപ്പെടുന്ന വിവിധ സർക്കാർ സേവനങ്ങൾക്കും സബ്സിഡികൾ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് അയക്കുന്ന പദ്ധതികൾക്കും ഇനി മഞ്ചേരി അർബൻ ബാങ്കി‍​െൻറ അക്കൗണ്ടും ഉപയോഗിക്കാം. വാർത്തസമ്മേളനത്തിൽ ഡയറക്ടർമാരായ പി. കുഞ്ഞിപ്പ, ടി. അലി, പി. മുഹമ്മദലി, എം.എ. റഷീദ്, എം. അബൂബക്കർ, പി. വേലായുധൻ, അസി. ജനറൽ മാനേജർ കെ.കെ. മുഹമ്മദ് ഫൈസൽ, ഐ.ടി മാനേജർ കെ.എം. അബ്ദുൽ നാസർ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story