Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമോട്ടോർ വാഹന വകുപ്പ്...

മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന

text_fields
bookmark_border
തിരൂരങ്ങാടി: ജോയൻറ് ആർ.ടി ഓഫിസിനു കീഴിൽ തിരൂരങ്ങാടി താലൂക്കിലെ വിവിധ ഭാഗങ്ങളിലായി നടത്തി. നിരവധി വാഹനങ്ങൾ പിടികൂടി. വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത് പിഴ ചുമത്തി. സീബ്രാലൈൻ മുറിച്ചുകടക്കുന്ന യാത്രക്കാർക്ക് കടന്നുപോകാത്ത വിധം വാഹനം ഓടിച്ച ഡ്രൈവർമാർക്കെതിരെയും അമിതവേഗത, അമിതഭാരം, ഇൻഷുറൻസ്, ഡ്രൈവിങ്ങിനിടെയുള്ള മോബൈൽ ഫോൺ ഉപയോഗം, സീറ്റ് ലൈറ്റ്,))))))))))))))))))))))))))))))))))))))))))))))))))))))))))))))))))))) രജിസ്ട്രേഷൻ നമ്പറില്ലാത്ത വാഹനങ്ങൾ എന്നിങ്ങനെ നിയമലംഘനം നടത്തിയ വാഹനങ്ങൾക്കാണ് കർശന നടപടികളെടുത്തത്. നാൽപതോളം വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും പിഴയിനത്തിൽ മുപ്പതിനായിരം രൂപ ഈടാക്കുകയും ചെയ്തു. രണ്ട് ലൈസൻസുകൾ സസ്പെൻഡ് ചെയ്യുന്നതിന് ശിപാർശ ചെയ്തു. ജോയൻറ് ആർ.ടി ഓഫിസർ ദിനേഷ് ബാബുവി‍​െൻറ നേതൃത്വത്തിൽ എം.വി.ഐമാരയ സി.കെ. അജിൽ കുമാർ, അനുമോദ് കുമാർ, എ.എം.വി.ഐമാരായ അരുൺകുമാർ, അരുൺ എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story