Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുറ്റിപ്പുറം...

കുറ്റിപ്പുറം ആയുധശേഖരം: 28ന് എസ്.പി ഓഫിസിലേക്ക് എസ്.ഡി.പി.ഐ മാർച്ച്

text_fields
bookmark_border
മലപ്പുറം: കുറ്റിപ്പുറം പാലത്തിനടിയിൽനിന്ന് സൈനിക ആയുധശേഖരം കണ്ടെടുത്ത സംഭവത്തിൽ അന്വേഷണം കാര്യക്ഷമമാക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് ഫെബ്രുവരി 28ന് എസ്.പി ഓഫിസിലേക്ക് മാർച്ച് നടത്തുമെന്ന് എസ്.ഡി.പി.ഐ ഭാരവാഹികൾ അറിയിച്ചു. അയ്യപ്പഭക്തർ ആക്രമിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് സംഘ്പരിവാർ പ്രചാരണം നടത്തുന്നതിനിടെയാണ് ആയുധങ്ങൾ കണ്ടെത്തിയതെന്നും ജില്ലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണിതെന്നും ഭാരവാഹികൾ ആരോപിച്ചു. മാർച്ച് രാവിലെ 10ന് സംസ്ഥാന വൈസ് പ്രസിഡൻറ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി അജ്മൽ ഇസ്മായിൽ, ജില്ല പ്രസിഡൻറ് ജലീൽ നീലാമ്പ്ര, സെക്രട്ടറി ടി.എം. ഷൗക്കത്ത് എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story