Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജാഗ്രത സമിതികൾ...

ജാഗ്രത സമിതികൾ പുനഃസംഘടിപ്പിക്കും ^ഇ.എം. രാധ

text_fields
bookmark_border
ജാഗ്രത സമിതികൾ പുനഃസംഘടിപ്പിക്കും -ഇ.എം. രാധ മലപ്പുറം: ജില്ല തലത്തിലും പ്രാദേശിക തലത്തിലും പ്രവർത്തിക്കുന്ന ജാഗ്രത സമിതികളുടെ പ്രവർത്തനം കൂടുതൽ വിശാലമാക്കി പുനഃസംഘടിപ്പിക്കുമെന്ന് വനിത കമീഷൻ അംഗം ഇ.എം. രാധ. മലപ്പുറത്ത് നടത്തിയ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ വനിത കമീഷനിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം കൂടിവരികയാണ്. ഗാർഹിക പീഡനങ്ങൾക്ക് പുറമെ സൈബർ ഇടങ്ങളിലും ചൂഷണവും കുറ്റകൃത്യങ്ങളും കൂടി. ഇൗ സാഹചര്യത്തിൽ പ്രശ്നങ്ങളിൽ ഇടപെടുന്നതിനും സ്ത്രീകൾക്ക് പിന്തുണ നൽകുന്നതിനും പ്രാദേശിക തലത്തിലുള്ള ജാഗ്രത സമിതികൾക്കാകും. നിലവിലുള്ള ഘടനയിൽ മാറ്റം വരുത്തി പുനഃസംഘടിപ്പിക്കുകയാണ് ലക്ഷ്യം. ഇതി​െൻറ നടപടികൾ പൂർത്തിയായിട്ടുണ്ട്. വിവാഹപൂർവ കൗൺസിലുകൾക്കും വനിത കമീഷൻ തുടക്കമിട്ടിട്ടുണ്ട്. മലപ്പുറത്ത് മാർച്ച് മൂന്ന്, നാല് തീയതികളിൽ പെരിന്തൽമണ്ണയിൽ സെമിനാർ സംഘടിപ്പിക്കും. വനിത കമീഷ​െൻറ പ്രവർത്തനവും ജനങ്ങളിലെത്തിക്കാനും അവബോധം സൃഷ്ടിക്കാനുമായി ബ്ലോക്ക് തലങ്ങളിൽ ലീഗൽ വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു. 79 പരാതികൾ, 18 കേസുകൾ തീർപ്പാക്കി മലപ്പുറത്ത് നടന്ന അദാലത്തിൽ 79 പരാതികൾ പരിഗണിച്ചു. 18 കേസുകൾ തീർപ്പാക്കി. ഏഴെണ്ണം പൊലീസ് റിപ്പോർട്ടിനയച്ചു. 54 എണ്ണം അടുത്ത അദാലത്തിലേക്ക് മാറ്റി. ജില്ലയിൽനിന്നുള്ള കേസുകളിൽ ഉൾപ്പെട്ട പലരും വിദേശത്തായതിനാൽ കേസ് നടപടികൾ നീളുന്നുണ്ട്. കമീഷ​െൻറ പരിഗണനക്ക് പുറത്തുള്ള വിഷയങ്ങളിൽ പരാതി എത്തുന്നതും പതിവാണ്. സ്ത്രീകൾ നടത്തുന്ന മ്യൂറൽ പെയിൻറിങ് സ്ഥാപനത്തിനെതിരെ ഭിന്നശേഷിക്കാരൻ അപകീർത്തികരമായ പ്രചാരണം നടത്തുന്ന പരാതിയിൽ കമീഷൻ ആളെ വിളിച്ചുവരുത്തി താക്കീത് നൽകി. കെട്ടിടത്തി​െൻറ താഴെ നിലയിൽ സ്ത്രീകൾ നടത്തുന്ന സ്ഥാപനത്തിൽ നിന്നുള്ള മണം മുകളിലുള്ള തനിക്ക് പ്രയാസം സൃഷ്ടിക്കുന്നുവെന്നായിരുന്നു ഇയാളുടെ വാദം. സ്ഥാപനം ഒഴിപ്പിക്കുന്നതിനായി തങ്ങളെ ജനങ്ങൾക്കിടയിൽ മോശമായി ചിത്രീകരിക്കുന്നതായും അപകീർത്തികരമായ പ്രചാരണം നടത്തുന്നതായും സ്ത്രീകൾ ചൂണ്ടികാട്ടി. ഇ.എം. രാധക്കൊപ്പം വനിത കമീഷൻ എസ്.െഎ എൽ. രമ, അഭിഭാഷകരായ ഷാൻസി നന്ദകുമാർ, റീബ എബ്രഹാം, ആയിശ പി. ജമാൽ എന്നിവരും പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story