Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകടലുണ്ടിപ്പുഴയെ നീന്തി ...

കടലുണ്ടിപ്പുഴയെ നീന്തി തോൽപ്പിച്ച്​ ആരാധ്യ വിസ്മയമായി മൂന്നര വയസ്സുകാരി

text_fields
bookmark_border
കോട്ടക്കൽ: കടലുണ്ടിപ്പുഴയുടെ ഓളങ്ങളെ നീന്തി തോൽപ്പിക്കുകയാണ് ഈ കൊച്ചു മിടുക്കി. പുഴയുടെ അക്കരെയിക്കരെ മറികടക്കാൻ നിമിഷങ്ങൾ മാത്രം മതി. എടരിക്കോട് പുതുപ്പറമ്പ് മഞ്ഞമാട് സ്വദേശിയായ പറമ്പിൽ വിജയൻ-ഉഷ ദമ്പതികളുടെ മൂന്നര വയസ്സുള്ള മകൾ ആരാധ്യയാണ് ജലാശയത്തിൽ വിസ്മയമാകുന്നത്. കടലുണ്ടിപ്പുഴയുടെ ഓളപ്പരപ്പിൽ നീന്തി തുടിക്കുന്ന കാഴ്ച പുതുപ്പറമ്പ് നിവാസികൾ ആശ്ചര്യത്തോടെയും ഭീതിയോടെയുമാണ് നോക്കിക്കാണുന്നത്. കരയിൽ നാണം കുണുങ്ങിയാണെങ്കിലും ജലാശയത്തിലിറങ്ങിയാൽ മറിച്ചാണ്. കുടുംബം പുഴയോരത്ത് വീട്ടിലേക്കാവശ്യമുള്ള കൃഷി ചെയ്തിരുന്നു. ഈ സമയത്താണ് അച്ഛൻ വിജയ‍​െൻറ കൈ പിടിച്ച് പുഴക്കരികെയെത്തുന്നത്. അന്ന് തുടങ്ങിയതാണ് കടലുണ്ടിപ്പുഴയോടുള്ള ആരാധ്യയുടെ ഇഷ്ടം. കുളിക്കാനിറങ്ങിയതോടെ നീന്തൽ സ്വയംപഠിച്ചതെന്ന് രക്ഷിതാക്കൾ പറയുന്നു. നാലാൾ താഴ്ചയുള്ള കടലുണ്ടിപ്പുഴയിൽ ഒരു രക്ഷാകവചം പോലും ഈ മിടുക്കിക്ക് വേണ്ട. അതിനുമൊരു കാരണമുണ്ട്. ഇതൊന്നും ധരിച്ചിട്ടല്ല ഞാൻ നീന്തൽ പഠിച്ചതെന്ന് കുറച്ച് അഹങ്കാരത്തോടെ മിടുക്കി പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story