Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightനാടുകാണി^പരപ്പനങ്ങാടി...

നാടുകാണി^പരപ്പനങ്ങാടി പാത അഴുക്കുചാൽ നിർമാണം നിർത്തിവെച്ചത് ദുരിതമായി

text_fields
bookmark_border
നാടുകാണി-പരപ്പനങ്ങാടി പാത അഴുക്കുചാൽ നിർമാണം നിർത്തിവെച്ചത് ദുരിതമായി പരപ്പനങ്ങാടി: 450 കോടി രൂപ ചെലവിൽ നടക്കുന്ന നാടുകാണി -പരപ്പനങ്ങാടി പാതയിൽ അഴുക്കുചാൽ നിർമാണം നിർത്തിവെച്ചത് യാത്രാദുരിതം ഇരട്ടിയാക്കി. പരപ്പനങ്ങാടി സ്വദേശി ടി. അബ്ദുൽ റഹീം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ പരാതിയെ തുടർന്നാണ് നിർമാണം നിർത്തിവെച്ചത്. പന്ത്രണ്ടര മീറ്റർ വീതിയിലാണ് റോഡിന് വേണ്ടി അളന്നുതിട്ടപ്പെടുത്തിയത്. വ്യവസ്ഥയനുസരിച്ചു തന്നെയാണ് നിർമാണം നടക്കുന്നതെന്ന് കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റി അധികൃതർ പറഞ്ഞു. എന്നാൽ, സർക്കാർ സ്ഥലം പന്ത്രണ്ടര മീറ്റർ മാത്രമെല്ലന്നും അതിനപ്പുറത്താണ് സർവേ കല്ല് ഉള്ളതെന്നും സർവേ കല്ല് കാണുന്നതുവരെയുള്ള സ്ഥലം ഏറ്റെടുക്കണമെന്നും ദേശീയ വിവരാവകാശ കൂട്ടായ്മ പ്രവർത്തകൻ കൂടിയായ അബ്ദുൽ റഹീം പറയുന്നു. പരപ്പനങ്ങാടി മുതൽ നാടുകാണി പാത വരെ 104 കിലോമീറ്ററാണ് പാതയുടെ ദൂരം. നിർമാണം നിലച്ചതോടെ വ്യാപാരികളും യാത്രക്കാരുമൊക്കെ ഏറെ കഷ്ടത്തിലാണ്. ഇലക്ട്രിസിറ്റി ഓഫിസിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വിദ്യാർഥികൾ അടക്കമുള്ള യാത്രക്കാരാണ് ഇതുമൂലം ഏറെ ബുദ്ധിമുട്ട് നേരിടുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story