Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജീവനക്കാര‍െൻറ...

ജീവനക്കാര‍െൻറ സസ്‌പെന്‍ഷന്‍: കാലിക്കറ്റിൽ എംപ്ലോയീസ് ഫോറം പ്രവര്‍ത്തകര്‍ വി.സിയെ ഉപരോധിച്ചു

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ എംപ്ലോയീസ് ഫോറം പ്രവർത്തകർ വൈസ് ചാൻസലറെ ഉപരോധിച്ചു. സാമ്പത്തിക ഇടപാടിലെ ക്രമക്കേട് ആരോപിച്ച് ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്ത സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ അന്തിമ തീരുമാനമെടുക്കുകയോ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് ഉപരോധം എംപ്ലോയീസ് ഫോറം മുന്‍ പ്രസിഡൻറ് ടി.ജെ. മാര്‍ട്ടിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചു കൂടിയായിരുന്നു സമരം. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ഹൈകോടതി ഉത്തരവുണ്ടായിട്ടും സര്‍വകലാശാല നടപടി സ്വീകരിക്കുന്നില്ലെന്ന് എംപ്ലോയീസ് ഫോറം നേതാക്കള്‍ ആരോപിച്ചു. ഉച്ചക്ക് ഒരുമണിയോടെയാണ് ജീവനക്കാർ ഭരണ കാര്യാലയത്തിലെത്തിയത്. എന്നാൽ, ചർച്ചക്ക് തയാറാവത്തിനെ തുടർന്ന് വി.സിയുടെ ചേംബറിലേക്ക് തള്ളി കയറി. തുടർന്ന് വെള്ളിയാഴ്ച രാവിലെ ചർച്ച ചെയ്യാം എന്ന ഉറപ്പിന്മേലാണ് മൂന്നരയോടെ സമരം അവസാനിപ്പിച്ചത്. ഇരുവിഷയങ്ങളില്‍ എത്രയും വേഗം തീരുമാനമെടുക്കണമെന്നും അല്ലാത്തപക്ഷം സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വി.സി അറിയിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. പ്രസിഡൻറ് കെ.എഫ്. മനോജ്, ജനറല്‍ സെക്രട്ടറി കെ. സുരേഷ് കുമാര്‍, വൈസ് പ്രസിഡൻറ് കെ. സുനില്‍ കുമാര്‍, ജോയൻറ് സെക്രട്ടറി ഷൈന്‍ലാല്‍, ജയശങ്കര്‍, ആര്‍. ശ്രീരാജ്, സന്തോഷ് മിത്ര, ബി.കെ. പ്രേമരാജ്, എസ്.പി. സീമ, എം. സ്മിത എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story