Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയുവാവിനെ ആളുമാറി...

യുവാവിനെ ആളുമാറി അറസ്​റ്റ്​ ചെയ്തെന്ന് ബന്ധുക്കൾ

text_fields
bookmark_border
തിരൂരങ്ങാടി: ചെമ്മാട്ടെ രാഷ്ട്രീയ സംഘർഷത്തെ തുടർന്ന് യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്തെന്ന് ആക്ഷേപം. ജനുവരി 23ന് ചെമ്മാട് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫിസ് ആക്രമിച്ചെന്ന കേസിൽ മൂന്ന് ലീഗ് പ്രവർത്തകരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, മറ്റൊരു ജൈസലിനു പകരം ആളുമാറി മൂന്നിയൂര്‍ സ്വദേശി കുളത്തിൽ പള്ളിയാളിൽ ജൈസലിനെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് ബന്ധുക്കളുടെ ആക്ഷേപം. മൂന്നിയൂരിലെ യൂത്ത്‌ ലീഗ് പ്രവർത്തകനായ ജൈസലിനെ ബുധനാഴ്ച പുലർച്ചയാണ് വീടുവളഞ്ഞ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, ചെമ്മാട് സംഘർഷം നടക്കുന്ന സമയം ജൈസൽ മഞ്ചേരിയിലായിരുന്നുവത്രേ. കേസി‍​െൻറ കാര്യങ്ങൾപോലും ജൈസലിനെയോ വീട്ടുകാരെയോ ധരിപ്പിക്കാതെയാണ് പിടിച്ചു കൊണ്ടുപോയതെന്നും സംഭവത്തിൽ മുഖ്യമന്ത്രി, മനുഷ്യാവകാശ കമീഷൻ, ഉന്നത പൊലീസ് അധികാരികൾ എന്നിവരെ സമീപിക്കുമെന്നും ബന്ധുക്കൾ പറഞ്ഞു. അറസ്റ്റിലായ ജൈസൽ കോഴിക്കോട് സബ്ജയിലിൽ റിമാൻഡിലാണ്. അതേസമയം സംഭവത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും പരാതിക്കാർ പറഞ്ഞയാളെയാണ് പിടികൂടിയിരിക്കുന്നതെന്നും തിരൂരങ്ങാടി സി.ഐ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story