Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസർവകലാശാല...

സർവകലാശാല ജീവനക്കാരിക്ക് യാത്രയയപ്പ്

text_fields
bookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശായിൽനിന്ന് വിരമിക്കുന്ന ജീവനക്കാരിക്ക് യാത്രയയപ്പ് ഒരുക്കി ബസ് യാത്രക്കാരുടെ വാട്സ്ആപ് കൂട്ടായ്മ. അസി. രജിസ്ട്രാറായ സുഗന്ധിനിക്കാണ് യാത്രക്കാരുടെ വാട്സ്ആപ് കൂട്ടായ്മയായ 'മുക്കുറ്റി' യാത്രയയപ്പ് ഒരുക്കിയത്. മുക്കത്തുനിന്ന് യൂനിവേഴ്സിറ്റിയിലേക്കുള്ള ബസിലെ യാത്രക്കാരുടെ കൂട്ടായ്മ എന്ന നിലക്കാണ് സോഷ്യൽ മീഡിയ കൂട്ടായ്മക്ക് മുക്കുറ്റി (മുക്കം -യൂനിവേഴ്സിറ്റി) എന്ന പേര് നൽകിയത്. 245 പേരടങ്ങുന്ന യാത്രക്കാർക്ക് ബസി‍​െൻറ യാത്ര വിവരങ്ങൾ മാത്രം പങ്കുവെക്കാനാണ് വാട്സ്ആപ് കൂട്ടായ്മയുണ്ടാക്കിയത്‌. ജീവനക്കാരുടെ ഓഫിസ് സമയത്തിനനുസരിച്ചാണ് ബസി‍​െൻറ സമയക്രമീകരണം. രാവിലെ പത്തിന് എത്തുകയും വൈകീട്ട് അഞ്ചിന് കാമ്പസിൽനിന്ന് പുറപ്പെടുന്നതും കാരണം ബസിലെ യാത്രക്കാർ മുഴുവനും സർവകലാശാല ജീവനക്കാരാണ്. ഏറെക്കാലം യാത്രയിൽ സൗഹൃദം പങ്കിട്ട സഹയാത്രികക്ക് മുക്കുറ്റിയുടെ വക യാത്രയയപ്പ് ഒരുക്കാൻ ജീവനക്കാർതന്നെ മുന്നിട്ടിറങ്ങുകയായിരുന്നു. ഓഫിസ് വിട്ട് വൈകുന്നേരം ബസ് പുറപ്പെടും മുമ്പ് ബസിനടുത്ത് വെച്ചുതന്നെ സുഗന്ധിനിയുടെ യാത്രയയപ്പ് ചടങ്ങും സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ സുഗന്ധിനിക്ക് ഉപഹാരം നൽകി. പ്രോ. വൈസ് ചാൻസലർ ഡോ. പി. മോഹൻ സംസാരിച്ചു. മുക്കുറ്റി വാട്സ്ആപ് കൂട്ടായ്മ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ നൽകിയ യാത്രയയപ്പിൽ വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ സുഗന്ധിനിക്ക് ഉപഹാരം നൽകുന്നു
Show Full Article
TAGS:LOCAL NEWS 
Next Story