Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമെഡിക്കൽ ക്യാമ്പ്

മെഡിക്കൽ ക്യാമ്പ്

text_fields
bookmark_border
എടപ്പാൾ: മാണൂർ കോട്ടീരി ഇർശാദുൽ മുസ്ലിമീൻ യൂത്ത് വിങ്ങി​െൻറയും പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജി​െൻറയും ആഭിമുഖ്യത്തിൽ 24ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് രണ്ടുവരെ കോട്ടീരി ഹസൈനാർ സാഹിബ് നഗറിൽ സൗജന്യ നടത്തുന്നു. ക്യാമ്പിൽ കേൾവി പരിശോധന, കണ്ണ് പരിശോധന, കിഡ്നി രോഗ നിർണയം എന്നിവ സൗജന്യമായി നടത്തും. ഫോൺ: 9048157532, 9947850169. കാലടിയിൽ വിതരണം ചെയ്ത കോഴികൾ മുട്ടയിട്ടില്ല; കൂകിത്തെളിഞ്ഞു എടപ്പാള്‍: കാലടി പഞ്ചായത്ത് സമഗ്ര മുട്ടക്കോഴി പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്തതില്‍ വ്യാപകമായി പൂവന്‍കോഴിക്കുഞ്ഞുങ്ങളെ ഉള്‍പ്പെടുത്തിയതായി പരാതി. അഞ്ച് മുട്ടക്കോഴി കുഞ്ഞുങ്ങളെയാണ് 250 രൂപ സബ്സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിയത്. നേരത്തെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ചവരാണ് മുട്ടക്കോഴിക്കുഞ്ഞുകള്‍ക്കിടയില്‍ പൂവന്‍ കോഴിക്കുഞ്ഞുങ്ങള്‍ വ്യാപകമായി ഉള്‍പ്പെട്ടത് പിടികൂടിയത്. ഇവരില്‍ പലരും പൂവന്‍കോഴിക്കുഞ്ഞുങ്ങളെ തിരികെ നല്‍കി മുട്ടക്കോഴിക്കുഞ്ഞുങ്ങളെ വീണ്ടും വാങ്ങിയെങ്കിലും പൂർണമായും മുട്ടക്കോഴി കുഞ്ഞുങ്ങളെ നല്‍കാന്‍ അവര്‍ തയാറായില്ലെന്ന് പരാതിയുണ്ട്. ഈ മേഖലയില്‍ മുന്‍പരിചയമില്ലാത്തവര്‍ വലിയ തോതില്‍ കബളിപ്പിക്കപ്പെട്ടതായി സൂചനയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story