Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്‌കൗട്ട്‌സ് ആൻഡ്...

സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് പരിചിന്തന ദിനാചരണം

text_fields
bookmark_border
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയൻറല്‍ ഹയര്‍ സെക്കൻഡറി സ്‌കൂള്‍ സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് യൂനിറ്റി​െൻറ ആഭിമുഖ്യത്തില്‍ ലോക പരിചിന്തന ദിനാചരണം സംഘടിപ്പിച്ചു. സ്‌കൗട്ട് സ്ഥാപകനായ സര്‍ സ്റ്റീഫന്‍സണ്‍ സ്മിത്ത് ബേഡന്‍ പവ്വലി​െൻറ ജന്മദിനമാണ് ലോക പരിചിന്തന ദിനമായി ആചരിക്കുന്നത്. ലോക സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് ദിനമായും ഈ ദിവസം ആഘോഷിക്കുന്നു. ദിനാചരണം പ്രിന്‍സിപ്പൽ എ.ആര്‍. ശ്രീകൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. സ്‌കൗട്ട് മാസ്റ്റര്‍ ഒ. മുഹമ്മദ് അന്‍വര്‍ അധ്യക്ഷത വഹിച്ചു. ഗൈഡ് ക്യാപ്റ്റന്‍ വി. ജലജ കുമാരി, അധ്യാപകരായ ശ്യാമള, ഗോവിന്ദൻ, സ്‌കൗട്ട് ലീഡര്‍ പി.കെ. വഫ ഫിറോസ്, കെ. റമീസ്, വി. അന്‍ഫല്‍ എന്നിവര്‍ സംസാരിച്ചു. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രവർത്തക സമിതി ചേർന്നു അലനല്ലൂർ: ഗ്രാമപഞ്ചായത്തി​െൻറ 2018-19 വർഷത്തേക്കുള്ള പദ്ധതി രൂപവത്കരിക്കാനായി പ്രവൃത്തക സമിതി യോഗം ചേർന്നു. യോഗം പ്രസിഡൻറ് ഗിരിജ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് മെഹർബാൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർമാൻ റഷീദ് ആലായൻ പദ്ധതി വിശദീകരിച്ചു. കുന്നുമ്മൽ സുനിത, ഉമ്മർ ഖത്തബ് മാസ്റ്റർ, ഇ.ഒ. ഫ്രാൻസിസ്, സെക്രട്ടറി ഇ. സുകുമാരൻ മാസ്റ്റർ, കെ. ഹംസ എന്നിവർ സംസാരിച്ചു. 13 പ്രവർത്തക സമിതികളിൽനിന്ന് വന്ന പദ്ധതി നിർദേശങ്ങൾ ഭരണസമിതി ഗ്രാമസഭ തീരുമാനത്തിന് നൽകും. മൊത്തം ഒമ്പത് കോടി രൂപയുടെ പദ്ധതിയിൽ ഉൽപാദന മേഖലക്ക് 14 ലക്ഷവും ലൈഫ് ഭവനപദ്ധതിക്ക് 90 ലക്ഷവും വനിത ക്ഷേമത്തിന് 36 ലക്ഷവും ഭിന്നശേഷിക്കാർ, കുട്ടികൾ, വയോജനങ്ങൾ, പാലിയേറ്റിവ് എന്നീ പദ്ധതിക്ക് 48 ലക്ഷവും മാലിന്യ സംസ്കരണത്തിന് 24 ലക്ഷവും മാറ്റിവെച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story