Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെന്നിയൂർ ജങ്​ഷന്‍...

വെന്നിയൂർ ജങ്​ഷന്‍ നവീകരണത്തിന് തടസ്സം നീങ്ങുന്നു സ്ഥലം നല്‍കാന്‍ തയാറെന്ന് ഉടമകള്‍

text_fields
bookmark_border
തിരൂരങ്ങാടി: കാത്തിരിപ്പിനും ആശങ്കകള്‍ക്കും വിരാമമിട്ട് വെന്നിയൂര്‍ ജങ്ഷന്‍ നവീകരണത്തിന് സ്ഥലം വിട്ട് നല്‍കാന്‍ തയാറെന്ന് സ്ഥല ഉടമകള്‍ അറിയിച്ചു. വ്യാഴാഴ്ച പി.കെ. അബ്ദുറബ്ബ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ചെമ്മാട് െറസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥല ഉടമകള്‍ ഇക്കാര്യം വ്യക്തമാക്കിയത്. കെട്ടിടം ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ് വിട്ടുനല്‍കുന്നതെന്നതിനാൽ ഉയര്‍ന്ന നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ഉടമകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഭൂമി നഷ്ടപ്പെടുന്നവരുടെ ആവശ്യങ്ങള്‍ക്കൊപ്പംനിന്ന് ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് എം.എല്‍.എ സ്ഥലമുടമകള്‍ക്ക് ഉറപ്പുനല്‍കി. ഇതോടെ സ്ഥലം വിട്ടുനല്‍കാനുള്ള സമ്മതപത്രം ഒരാഴ്ചക്കകം ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. തുടർന്ന് ഒാരോരുത്തരുടെയും ഭൂമി അളന്ന് എത്രത്തോളം സ്ഥലം വിട്ടുനല്‍കേണ്ടി വരുമെന്നത് അടയാളപ്പെടുത്തും. ഭൂമി അടയാളപ്പെടുത്തിയതിന് ശേഷം നഷ്ടപരിഹാര തുകയുടെ കാര്യം കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനിക്കും. ഭൂവുടമകളുടെ അനുമതി ലഭിച്ചാലുടൻ നേരിട്ട് ------------------നെഗ്വേശേഷന്‍----------------------- നടത്താൻ അനുമതി തേടി ഫയല്‍ സര്‍ക്കാറിലേക്ക് നല്‍കാനും തീരുമാനിച്ചതായി അബ്ദുറബ്ബ് പറഞ്ഞു. ദേശീയപാതയിലെ വെന്നിയൂർ-താനൂർ റോഡ് ജങ്ഷനിലെ ഗതാഗതക്കുരുക്കിന് നടപടി കാണണമെന്ന നാട്ടുകാരുടെ നിരന്തര ആവശ്യത്തിന് പരിഹാരമായാണ് ജങ്ഷൻ വീതികൂട്ടി നവീകരിക്കുന്നത്. 2015 ജനുവരിയിൽ കഴിഞ്ഞ സർക്കാർ ഏഴുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഭരണാനുമതി ലഭിച്ചെങ്കിലും തുടർപ്രവർത്തനം എങ്ങുമെത്തിയിരുന്നില്ല. വെന്നിയൂർ ജങ്ഷനിൽ തെയ്യാല റോഡിൽനിന്ന് വാഹനങ്ങൾ ദേശീയപാതയിലേക്കും തിരിച്ചും പ്രവേശിക്കുന്നതി‍​െൻറ തിരക്കേറിയതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് പതിവാണ്. അതേസമയം, പ്രദേശത്തെ നാട്ടുകാരും കച്ചവടക്കാരും ഭൂവുടമകളും വികസനത്തിന് എതിരുനില്‍ക്കുന്നുവെന്ന തരത്തില്‍ ചിലര്‍ പ്രചരിപ്പിക്കുന്ന വാർത്ത ശരിയല്ലെന്നും വികസനത്തിന് ആരും എതിരല്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പറഞ്ഞു. യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ എസ്. ജയപ്രസാദ്, പൊതുമരാമത്ത് അഡീഷനല്‍ എക്‌സിക്യൂട്ടിവ് എൻജിനീയര്‍ കെ. അബ്ദുല്‍ അസീസ്, അസി. എൻജിനീയര്‍ എം.പി. അബ്ദുല്ല, ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ.വി. ശീതൾ, തിരൂരങ്ങാടി നഗരസഭ ചെയര്‍പേഴ്‌സൻ കെ.ടി. റഹീദ, വൈസ് ചെയര്‍മാന്‍ എം. അബ്ദുറഹ്മാന്‍ കുട്ടി, നഗരസഭ കൗണ്‍സിലര്‍മാര്‍, ഭൂവുടമകള്‍ എന്നിവർ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story