Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകവിത ക്യാമ്പ്...

കവിത ക്യാമ്പ് രജിസ്ട്രേഷൻ 28 വരെ

text_fields
bookmark_border
പാലക്കാട്: 'കവിതയുടെ കാർണിവൽ' മൂന്നാം പതിപ്പി‍​െൻറ ഭാഗമായി കോളജ് വിദ്യാർഥികൾക്കുള്ള കവിത ക്യാമ്പ് രജിസ്ട്രേഷൻ ഫെബ്രുവരി 28 വരെ. കാലിക്കറ്റ് വാഴ്സിറ്റി യൂനിയ‍​െൻറ സഹകരണത്തോടെ പട്ടാമ്പി ഗവ. സംസ്കൃത കോളജ് മലയാള വിഭാഗമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കവി പി. രാമനാണ് ക്യാമ്പ് ഡയറക്ടർ. വിദഗ്ധ സമിതി തെരഞ്ഞെടുക്കുന്ന 30 പേർക്കാണ് പ്രവേശനം. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കാർണിവൽ വേദിയിൽ കവിത അവതരിപ്പിക്കാൻ അവസരം ലഭിക്കും. താൽപര്യമുള്ളവർ സ്വന്തം കവിത, ബയോഡാറ്റ, സ്ഥാപന മേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ഫെബ്രുവരി 28ന് മുമ്പ് കൺവീനർ, കവിതയുടെ കാർണിവൽ, ഗവ. സംസ്കൃത കോളജ് പട്ടാമ്പി, മേലേപട്ടാമ്പി പി.ഒ 679306 വിലാസത്തിൽ എത്തിക്കണം. www.sngscollege.org വെബ്സൈറ്റിൽ ഓൺലൈനായും രജിസ്റ്റർ ചെയ്യാം. മാർച്ച് ഒമ്പത്, 10, 11 തീയതികളിൽ 'കവിത-പ്രതിരോധം, പ്രതിസംസ്കൃതി' വിഷയത്തിലാണ് കവിതയുടെ കാർണിവൽ.
Show Full Article
TAGS:LOCAL NEWS 
Next Story