Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരോഗി മരിച്ച സംഭവത്തിൽ ...

രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർക്ക് 20 വർഷം തടവും പിഴയും

text_fields
bookmark_border
തൊടുപുഴ: രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർക്ക് കോടതി 20 വർഷം തടവും 35,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കോട്ടയം മലയ കോട്ടേജിൽ എൻ.എ. നൈനാനെയാണ് (65) തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഇടുക്കി നെടുങ്കണ്ടം കരുണ ആശുപത്രിയിൽ 1999ലാണ് കേസിനാസ്പദമായ സംഭവം. നൈനാൻ ഈ ആശുപത്രിയിൽ ഡോ. ബെഞ്ചമിൻ ഐസക് എന്നപേരിൽ ആൾമാറാട്ടം നടത്തി ഫിസിഷ്യനായി ജോലിചെയ്യുകയായിരുന്നു. എം.ബി.ബി.എസ്, എം.ഡി ബിരുദങ്ങൾ ഉള്ളതായാണ് ബോർഡിൽ എഴുതിയിരുന്നത്. നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിയ നെടുങ്കണ്ടം കുതിരക്കോളനി വാകത്താനത്ത് താഴത്തുവീട്ടിൽ കരുണാകരൻ പിള്ളയാണ് (68) മരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story