Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകയർ ഭൂവസ്​ത്രസംരക്ഷണം...

കയർ ഭൂവസ്​ത്രസംരക്ഷണം പുഴക്കാട്ടിരിയിൽ ഇനി തോടുകൾ സുരക്ഷിതം

text_fields
bookmark_border
കൊളത്തൂർ: 'ഹരിത കേരളം' പദ്ധതിയുടെ ഭാഗമായി പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന ചെറുപുഴ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ തോടുകളിൽ കയർ ഭൂവസ്ത്രം വിരിക്കുന്ന പരിപാടി തുടങ്ങി. പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിലായി 7,000 ചതുരശ്ര അടി കയർ ഭൂവസ്ത്രം വിരിക്കുന്നുണ്ട്. കുതിരപ്പാലം അകായിൽപ്പടി തോട്ടിൽ കയർ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ജയറാം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നജ്മുന്നിസ അധ്യക്ഷത വഹിച്ചു. അസി. പ്രോജക്ട് ഒാഫിസർ കെ. ദേവകി, രമേശ്, ഷൗക്കത്ത്, സ്ഥിരംസമിതി അധ്യക്ഷരായ സുജാത, പി.കെ. അലി, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു, റംലത്ത്, അബ്ദുൽ മുജീബ്, ഫാബിദ, അസി. സെക്രട്ടറി ആർ. രാജേഷ് എന്നിവർ സംസാരിച്ചു. വാർഡ് അംഗം രാജി സ്വാഗതവും വി.ഇ.ഒ പി. രാജു നന്ദിയും പറഞ്ഞു. moidmc2 padam: പുഴക്കാട്ടിരി പഞ്ചായത്തിൽ കയർ ഭൂവസ്ത്രം വിരിക്കുന്ന പദ്ധതി പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ജയറാം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story