Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅർബുദത്തി​െൻറ പിടിയിൽ...

അർബുദത്തി​െൻറ പിടിയിൽ മൂർക്കനാട്‌

text_fields
bookmark_border
കൊളത്തൂർ: മൂർക്കനാട് ഗ്രാമപഞ്ചായത്തിൽ അർബുദ രോഗികൾ പെരുകുന്നു. ലഭ്യമായ കണക്ക് പ്രകാരം നൂേറാളം പേരാണ് അർബുദത്തി​െൻറ പിടിയിലുള്ളത്. രോഗവിവരം പുറത്ത് പറയാത്തവർ വേറെയുമുണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. 2014 മുതൽ 2017 വരെയുള്ള കാലയളവിൽ രോഗം ബാധിച്ചവരുടെ കണക്കാണിത്. ഇതിൽ 46 പേർ മരിച്ചു. മറ്റുള്ളവർ ചികിത്സയിലാണ്. അസുഖം ബാധിച്ചവരിൽ ആറ് വയസ്സുമുതലുള്ളവരുണ്ട്. പ്രദേശത്ത് സ്ത്രീകൾക്കാണ് രോഗം കൂടുതൽ കണ്ടുവരുന്നത്. ഉദരസംബന്ധമായ അർബുദമാണ് ഇതിൽ നാലിലൊന്ന് പേർക്ക് ബാധിച്ചത്. വായ, കരൾ, തലച്ചോർ, മാറിടം എന്നിവിടങ്ങളിൽ അസുഖം ബാധിച്ചവരുമുണ്ട്. ബോധവത്കരണവും ചികിത്സ സഹായവുമായി സന്നദ്ധ സംഘടനകൾ രംഗത്തുണ്ടെങ്കിലും രോഗികളുടെ എണ്ണത്തിൽ ദിനേന വർധനയാണ് കാണുന്നത്. പെയിൻ ആൻഡ് പാലിയേറ്റിവ്, പരിരക്ഷ എന്നിങ്ങനെയുള്ള സംഘടനകളാണ് രോഗികൾക്ക് കൈത്താങ്ങായി രംഗത്തുള്ളത്. ടിൻഫുഡ്‌, പഴകിയ മത്സ്യ-മാംസങ്ങൾ, ഫാസ്റ്റ് ഫുഡ്, ലഹരി ഉപയോഗം എന്നിവയാണ് രോഗകാരണമായി ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story