Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമനാഫ്​ വധം: പി.വി....

മനാഫ്​ വധം: പി.വി. അൻവർ എം.എൽ.എയെ വെറുതെ വിട്ടതിനെതിരെ സർക്കാറി​െൻറ അപ്പീൽ

text_fields
bookmark_border
കൊച്ചി: യൂത്ത് ലീഗ് പ്രവര്‍ത്തകൻ െകാല്ലപ്പെട്ട കേസിൽ പി.വി. അൻവർ എം.എൽ.എ അടക്കമുള്ളവരെ വെറുതെവിട്ട സെഷൻസ് കോടതി വിധിക്കെതിരെ സർക്കാറി​െൻറ അപ്പീൽ. ഓട്ടോ ഡ്രൈവര്‍ ഒതായി പള്ളിപ്പറമ്പന്‍ മനാഫിനെ കൊലപ്പെടുത്തിയ കേസിലെ മഞ്ചേരി സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീൽ. 26 പ്രതികളുള്ള കേസിൽ അൻവറടക്കം 21 പേരെയും വെറുതെവിട്ടിരുന്നു. അപ്പീല്‍ നൽകാൻ 746 ദിവസം വൈകിയ സാഹചര്യത്തിൽ കാലതാമസം സംബന്ധിച്ച വ്യവസ്ഥയിൽ ഇളവനുവദിക്കണമെന്ന സർക്കാറി​െൻറ ആവശ്യത്തിന്മേൽ കോടതി അൻവറടക്കമുള്ളവരുടെ നിലപാട് തേടി. കേസ് രണ്ടാഴ്ചക്കുശേഷം പരിഗണിക്കാൻ മാറ്റി. മഞ്ചേരി കോടതി വിധിക്കെതിരെ മനാഫി​െൻറ സഹോദരന്‍ അബ്ദുൽ റസാഖ് നൽകിയ റിവിഷന്‍ ഹരജിയും അടുത്തദിവസം ഹൈകോടതി പരിഗണിക്കും. 1995 ഏപ്രില്‍ 13നാണ് അന്‍വറി​െൻറ വീടിന് സമീപത്തെ ഒതായി അങ്ങാടിയില്‍ റോഡില്‍ മനാഫ് കൊല്ലപ്പെടുന്നത്. പിതാവ് ആലിക്കുട്ടിയുടെ കണ്‍മുന്നിലാണ് പട്ടാപ്പകൽ മനാഫിനെ മര്‍ദിച്ചും കുത്തിയും കൊലപ്പെടുത്തിയത്. ഭൂമി സംബന്ധമായ തർക്കത്തെത്തുടർന്നാണ് മനാഫിനെ വകവരുത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. രണ്ടാം പ്രതിയായിരുന്നു അന്‍വര്‍. ഒന്നാം സാക്ഷി കൂറുമാറിയതിനെത്തുടര്‍ന്നാണ് 21 പ്രതികളെയും വെറുതെവിട്ടത്.
Show Full Article
TAGS:LOCAL NEWS 
Next Story