Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅഭിഭാഷകനെ പൊലീസ്...

അഭിഭാഷകനെ പൊലീസ് മർദിച്ചതായി പരാതി

text_fields
bookmark_border
മലപ്പുറം: പ്രായപൂർത്തിയാകാത്തവരെ ലോക്കപ്പിൽ പൂട്ടിയിട്ടെന്ന പരാതിയെത്തുടർന്ന് അന്വേഷിക്കാനെത്തിയ അഭിഭാഷകനെ കോട്ടക്കൽ പൊലീസ് മർദിച്ചതായി പരാതി. മോഷണക്കേസി​െൻറ പേരിൽ കുട്ടികളെ പിടികൂടിയെന്ന ആരോപണം കോടതിയുടെ നിർദേശപ്രകാരം അന്വേഷിക്കാനെത്തിയ അഡ്വ. വഹാബിനെ മർദിച്ചതായാണ് പരാതി. കുട്ടികളെ കൂട്ടിക്കൊണ്ടുവരാൻ മലപ്പുറം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി വഹാബിനെ ചുമതലപ്പെടുത്തിയിരുന്നു. ഇയാൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കോട്ടക്കൽ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരെ കോടതി ഉത്തരവ് ബോധ്യപ്പെടുത്തിയശേഷം ലോക്കപ്പിലുണ്ടായിരുന്ന കുട്ടികളുടെ ചിത്രം പകർത്താൻ ശ്രമിച്ച‌പ്പോൾ മൊബൈൽ ഫോൺ പിടിച്ചുവാങ്ങി മർദിച്ചതായും പിടിയിലായ രണ്ടു കുട്ടികളുടെയും പേരിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷമാണ് തന്നെ പുറത്തേക്കു വിട്ടതെന്നും വഹാബ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story