Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചീമേനി കൊലപാതകം:...

ചീമേനി കൊലപാതകം: പ്രധാന പ്രതി കരിപ്പൂരിൽ പിടിയിൽ

text_fields
bookmark_border
കൊണ്ടോട്ടി: കാസർകോട് ചീമേനി കൊലപാതക കേസിലെ പ്രധാന പ്രതി കരിപ്പൂരിൽ പിടിയിൽ. ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക വി.പി. ജാനകി കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാനപ്രതി അരുണിനെയാണ് (26) പിടികൂടിയത്. വ്യാഴാഴ്ച രാത്രി ബഹ്റിനിൽനിന്നുള്ള എയർഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിലെത്തിയ പ്രതിയെ ഹോസ്ദുർഗ് സി.െഎ അനിൽകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. അരുൺ വരുന്നതിനാൽ കാസർകോടുനിന്നുള്ള പൊലീസ് സംഘം നേരത്തെതന്നെ കരിപ്പൂരിൽ എത്തിയിരുന്നു. രാത്രിയോടെയാണ് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Show Full Article
TAGS:LOCAL NEWS 
Next Story