Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകരിപ്പൂർ മുസാഫിർ ഭവൻ...

കരിപ്പൂർ മുസാഫിർ ഭവൻ ഉദ്ഘാടനം 24ന്

text_fields
bookmark_border
മലപ്പുറം: കാരന്തൂർ മർകസ് റൂബി ജൂബിലി സ്മാരകമായി കരിപ്പൂരിൽ സ്ഥാപിച്ച ഹിജ്റ മുസാഫിർ ഭവൻ ഉദ്ഘാടനം ഫെബ്രുവരി 24ന് നടക്കും. വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിനും റൺവേക്കും അഭിമുഖമായി നെടുങ്കളരി ജങ്ഷനിലാണ് വിവിധോദ്ദേശ്യ സ്ഥാപനം നിർമിച്ചിരിക്കുന്നത്. 600 പുരുഷന്മാർക്കും 200 സ്ത്രീകൾക്കും നമസ്കാര ഹാൾ, ഉംറ ഇഹ്റാം സ​െൻറർ, ഹജ്ജ് ഇസ്തിറാഹ, ഖുർആൻ സ്റ്റഡി സ​െൻറർ, എയർപോർട്ട് വ്യൂ ലോഞ്ച് തുടങ്ങിയവ ഇതിൽ പ്രവർത്തിക്കും. ഹജ്ജ്, ഉംറ തീർഥാടകർക്കാണ് ഏറെ ഗുണം ചെയ്യുക. ഉദ്ഘാടനത്തി​െൻറ ഭാഗമായി വ്യാഴാഴ്ച രാവിലെ ഏഴിന് കുടുംബ സംഗമം സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മുതൽ വിവിധ വിഷയങ്ങളിൽ ക്ലാസ് നടക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് 'ഹജ്ജ് എംബാർക്കേഷൻ കരിപ്പൂർ അയോഗ്യമോ?' ജനകീയ വിചാരണക്ക് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി നേതൃത്വം നൽകും. രാത്രി ഏഴിന് മുസാഫിർ ഭവൻ ഉദ്ഘാടനം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നിർവഹിക്കും. വാർത്തസമ്മേളനത്തിൽ തറ‍യിട്ടാൽ ഹസൻ സഖാഫി, എ.കെ. ഹസൻ മുസ്ലിയാർ, പി.ടി. മുഹമ്മദ് കോയ മൗലവി, പി.ടി. അബ്ദുല്ലത്തീഫ് എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story