Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Feb 2018 5:32 AM GMT Updated On
date_range 22 Feb 2018 5:32 AM GMTവധശ്രമം: നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും
text_fieldsbookmark_border
മഞ്ചേരി: എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്ക് മഞ്ചേരി അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (മൂന്ന്) അഞ്ചുവര്‍ഷം കഠിനതടവും 32,500 രൂപ പിഴയും വിധിച്ചു. തിരൂര്‍ പടിഞ്ഞാറെക്കര സ്വദേശികളായ ചാത്തെൻറപുരക്കല് ഹംസക്കോയ (43), ഈസ്പാടത്ത് പുരക്കല്‍ കബീര്‍ (38), കാട്ടാലിെൻറ പുരക്കല്‍ മനാഫ് (41), സ്രാങ്കിെൻറപുരക്കല് സക്കരിയ (33) എന്നിവരെയാണ് ജഡ്ജി കെ.എന്‍. സുജിത്ത് ശിക്ഷിച്ചത്. തിരൂര്‍ പടിഞ്ഞാറെക്കര ചോലക്കല്‍ മുസ്തഫക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. 2014 മാര്‍ച്ച് ഒമ്പതിനായിരുന്നു സംഭവം. മുന്‍വൈരാഗ്യവും രാഷ്ട്രീയവിരോധവുംമൂലം പ്രതികള്‍ ഇരുമ്പ് പൈപ്പ്, വാൾ, കോടാലി എന്നിവ കൊണ്ട് അടിച്ചും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ ജില്ല പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. അബ്ദുല്‍ ഗഫൂര്‍ ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story