Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടികളുടെ സൗജന്യ...

കുട്ടികളുടെ സൗജന്യ ഹൃദ്രോഗ നിർണയക്യാമ്പ്​

text_fields
bookmark_border
എടപ്പാൾ: കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസും എടപ്പാൾ ഹോസ്പിറ്റലും സംയുക്തമായി കുട്ടികൾക്ക് സൗജന്യ ഹൃദ്രോഗ നിർണയക്യാമ്പ് സംഘടിപ്പിക്കുന്നു. അമൃത ഹോസ്പിറ്റലിലെ പീഡിയാട്രിക് കാർഡിയോളജി വിഭാഗം സീനിയർ കൺസൾട്ടൻറ് ഡോ. ബാലു വൈദ്യനാഥ​െൻറ നേതൃത്വത്തിൽ ഫെബ്രുവരി 25ന് എടപ്പാൾ ഹോസ്പിറ്റലിൽ രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് ക്യാമ്പ്. ഹൃദ്രോഗമുള്ളതോ ഹൃദ്രോഗ സാധ്യതയുള്ളതോ ആയ നവജാതശിശു മുതൽ 18 വയസ്സുവരെയുള്ളവർക്കാണ് പ്രവേശനം. നിർധനരായ കുട്ടികൾക്ക് ഹൃദയശസ്ത്രക്രിയ സൗജന്യമായി അമൃത ആശുപത്രിയിൽ നടത്തും. ഡോ. ബാലു വൈദ്യനാഥ​െൻറ നേതൃത്വത്തിൽ എല്ലാ മാസവും ആദ്യ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ മൂന്നുവരെ എടപ്പാൾ ഹോസ്പിറ്റലിൽ പരിശോധന നടത്തും. ആദ്യം ബുക്ക് ചെയ്യുന്ന 50 പേർക്കാണ് ക്യാമ്പിൽ പ്രവേശനം. നേരിേട്ടാ ഫോണിലൂടെയോ രജിസ്റ്റർ ചെയ്യാം. ഫോൺ 0494 2660444. സമയം: രാവിലെ ഒമ്പത് മുതൽ അഞ്ചുവരെ.
Show Full Article
TAGS:LOCAL NEWS 
Next Story