Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസെക്കീനക്ക് നാടി​െൻറ ...

സെക്കീനക്ക് നാടി​െൻറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

text_fields
bookmark_border
പത്തിരിപ്പാല: കഴിഞ്ഞ ദിവസം സ്കൂട്ടർ യാത്രക്കിടെ ടിപ്പറിടിച്ച് മരിച്ച മണ്ണൂർ കാഞ്ഞിരംപാറ സ്വദേശി ഷെഫീക്കി​െൻറ ഭാര്യ സെക്കീനക്ക് നാടി​െൻറ അന്ത്യാഞ്ജലി. ബുധനാഴ്ച ജില്ല ആശുപത്രിയിൽനിന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിച്ചു. നാടി​െൻറ വിവിധ ഭാഗങ്ങളിൽനിന്നും ജനപ്രതിനിധികളടക്കമുള്ളവർ അന്ത്യോപചാരമർപ്പിച്ചു. കെ.വി. വിജയദാസ് എം.എൽ.എ, സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ് രാജ്, മണ്ണൂർ പഞ്ചായത്ത് പ്രസിഡൻറ് ഒ.വി. സ്വാമിനാഥൻ, സി.പി.എം ലോക്കൽ സെക്രട്ടറി ടി.ആർ. ശശി, സി.പി.ഐ ലോക്കൽ സെക്രട്ടറി തങ്കപ്പൻ, മുസ്ലിം ലീഗ് മണ്ഡലം വൈസ് പ്രസിഡൻറ് വി.എം. അൻവർ സാദിക്, യൂത്ത് കോൺഗ്രസ് ജില്ല ഉപാധ്യക്ഷൻ ഷെഫീക്, മണ്ണൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ അേന്ത്യാപചാരം അർപ്പിക്കാനെത്തി. മൃതദേഹം വൈകീട്ട് മൂന്നിന് വൻ ജനാവലിയുടെ അകമ്പടിയോടെ പടിപ്പുരക്കാട് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി. ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ഭർതൃപിതാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുമ്പോഴാണ് ടിപ്പർ ലോറിയിടിച്ച് സെക്കീന മരിച്ചത്. കൂടെയുണ്ടായിരുന്ന യൂസഫ് പരിക്കുകളോടെ രക്ഷപ്പെട്ടു. photo: pe9 അപകടത്തിൽ മരിച്ച സെക്കീന
Show Full Article
TAGS:LOCAL NEWS 
Next Story