Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദുരിതപർവം...

ദുരിതപർവം നീന്തിക്കയറിയ ഫാത്തിമക്കുട്ടിക്ക് സ്വന്തം വീട്; അനുഗ്രഹ ഭവന സമർപ്പണം നാളെ

text_fields
bookmark_border
വേങ്ങര: ഭൂസമരഭാഗമായി പരപ്പനങ്ങാടി പാലത്തിങ്ങൽ അനധികൃത കൈയേറ്റ ഭൂമിയിലേക്ക് ഭൂരഹിതർ മാർച്ച് സംഘടിപ്പിച്ചപ്പോൾ പൂരപ്പുഴ നീന്തിക്കടന്ന് കൈയേറ്റ ഭൂമിയിൽ പ്രവേശിച്ച ഫാത്തിമക്കുട്ടിക്ക് സ്വന്തം വീട് യാഥാർഥ്യമാവുന്നു. മാസങ്ങൾക്ക് മുമ്പ് വെൽഫെയർ പാർട്ടി സംഘടിപ്പിച്ച ഭൂസമരത്തി​െൻറ സമരനായികയായിരുന്നു ഒതുക്കുങ്ങൽ പഞ്ചായത്തിലെ ആട്ടീരിയിൽ താമസിക്കുന്ന എം.സി. ഫാത്തിമക്കുട്ടി. ഭൂമിയില്ലാത്ത തനിക്ക് ഭൂമി കിട്ടുംവരെ ഈ സമരത്തിൽനിന്ന് പിന്മാറില്ലെന്നും അവർ പ്രഖ്യാപിച്ചിരുന്നു. അവരുടെ ത്യാഗസന്നദ്ധത കേട്ടറിഞ്ഞ് പല സുമനസ്സുകളും അവരെ സഹായിക്കാൻ മുന്നോട്ട് വന്നു. അങ്ങനെയാണ് അവർക്ക് സ്വന്തം പ്രദേശത്ത് പാർട്ടി പ്രവർത്തകർ മുഖേന അഞ്ച് സ​െൻറ് ഭൂമി ലഭ്യമാകുന്നത്. ലഭ്യമായ ഭൂമിയിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ വീട് നിർമിച്ചുനൽകുകയായിരുന്നു. വീട് സമർപ്പണം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് ആട്ടീരി കൊടവണ്ടൂരിൽ സംഘടിപ്പിക്കുന്ന പാർട്ടി സമ്മേളനത്തിൽ സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം നിർവഹിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ചടങ്ങിൽ വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് എം.ഐ. റഷീദ് മുഖ്യപ്രഭാഷണം നടത്തും. മീഡിയാവൺ പതിനാലാം രാവിലെ ഷാനവാസ് മലപ്പുറവും സംഘവും ഒരുക്കുന്ന സംഗീത വിരുന്നും നടക്കും.
Show Full Article
TAGS:LOCAL NEWS 
Next Story