Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ശില്‍പശാലയും...

അധ്യാപക ശില്‍പശാലയും ഗ്രാൻറ് വിതരണവും

text_fields
bookmark_border
ചെർപ്പുളശ്ശേരി: ജില്ലയിലെ ദേശീയ ഹരിതസേന സ്കൂളുകൾക്ക് അനുവദിക്കപ്പെട്ട 2017-18 വർഷത്തെ വാർഷിക അധ്യാപക പരിശീലന ഭാഗമായ ശിൽപശാല ചെർപ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ് സ്കൂളില്‍ ശനിയാഴ്ച നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് 3.30 വരെയാണ് ശിൽപശാല. പുതുതായി ഇക്കോ ക്ലബ് തുടങ്ങാൻ താൽപര്യമുള്ള സർക്കാർ / എയ്ഡഡ് സ്കൂൾ പ്രധാനാധ്യാപകർക്കും ഇൻ ചാർജ് അധ്യാപകർക്കും പരിശീലനത്തിൽ പങ്കെടുക്കാം. ശനിയാഴ്ച വരുമ്പോൾ 2017-18ലെ വാർഷിക റിപ്പോർട്ടുകളും അനുബന്ധ രേഖകളും കൊണ്ടുവരണമെന്ന് ജില്ല കോഓഡിനേറ്റര്‍ എസ്. ഗുരുവായൂരപ്പന്‍, സഹ കോഓഡിനേറ്റര്‍ കെ. അജിത് എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447700321 എന്ന നമ്പറിലോ ngcpalakkad@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Show Full Article
TAGS:LOCAL NEWS 
Next Story