Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാർഷിക പ്ലാൻ: കർഷക...

കാർഷിക പ്ലാൻ: കർഷക പഠനക്യാമ്പ് നടത്തി

text_fields
bookmark_border
കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രം, റിസോഴ്സ് ഗ്രൂപ് എന്നിവ ചേർന്ന് പയർ, ഉഴുന്ന് കൃഷിരീതികളെക്കുറിച്ച് പഠന ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്തുതല കാർഷിക പ്ലാൻ രൂപവത്കരണത്തോടനുബന്ധിച്ച് മണ്ണ്, ജല, സംരംക്ഷണം, ഉൽപാദന വർധന എന്നിവ ലക്ഷ്യമാക്കിയായിരുന്നു പരിപാടി. ഡോ. പുരുഷോത്തമൻ ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി ‍അധ്യക്ഷൻ ജിമ്മി മാത്യു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീജ, കേരകർഷക സമിതി സെക്രട്ടറി പി.ജി. വത്സൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story