Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅമ്പലപ്പാറയിൽ വിഷരഹിത...

അമ്പലപ്പാറയിൽ വിഷരഹിത പച്ചക്കറി ചന്ത തുടങ്ങി

text_fields
bookmark_border
ഒറ്റപ്പാലം: വിഷരഹിത പച്ചക്കറി ജനങ്ങളിലെത്തിക്കാൻ അമ്പലപ്പാറയിൽ ഹരിത ശ്രീ ഗ്രാമീണ ആഴ്ചച്ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്തി​െൻറ അമ്പലപ്പാറ സ​െൻററിലുള്ള കെട്ടിടത്തിലാണ് ചന്ത തുടങ്ങിയത്. കൃഷിഭവനും കുടുംബശ്രീയും അറവക്കാട് ആശ്രയ ക്ലസ്റ്റർ യൂനിറ്റും സംയുക്തമായാണ് ചന്ത ഒരുക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി അധ്യക്ഷ ധനലക്ഷ്മി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർമാരായ എ. വിജിത, പി.കെ. രമാദേവി, അസി. കൃഷി ഓഫിസർ പ്രമോദ് കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. കൃഷി ഒഫിസർ ഫ്ലെമിൻ സേവിയർ സ്വാഗതം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story