Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതെരുവുനായ്​ ശല്യത്തിന് ...

തെരുവുനായ്​ ശല്യത്തിന് പരിഹാര നടപടി; പണമടച്ച എ.ബി.സി പദ്ധതിക്ക് പുനർജീവൻ

text_fields
bookmark_border
പരപ്പനങ്ങാടി: തെരുവുനായ്ക്കളുടെ ആക്രമണം വ്യാപക ഭീഷണി ഉയർത്തിയ പരപ്പനങ്ങാടിയിൽ പരിഹാര നിർദേശങ്ങളുമായി എ.ബി.സി പദ്ധതി അധികൃതരെത്തി. ഇരുപതോളം പേർ തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായതോടെ 'മാധ്യമം' അനാസ്ഥ സംബന്ധിച്ച് വാർത്ത നൽകിയിരുന്നു. തെരുവുനായ്ക്കളെ വന്ധീകരിക്കുന്നതിനായി ജില്ല ഭരണകൂടം മുന്നോട്ടുവെച്ച പദ്ധതിയിൽ അഞ്ചുലക്ഷം രൂപ ഒരു വർഷം മുമ്പ് നഗരസഭ അടച്ച് കഴിഞ്ഞിട്ടും പദ്ധതി നടപ്പാക്കേണ്ട ജില്ല വെറ്ററിനറി വിഭാഗത്തിനും ജില്ല ഭരണകൂടത്തിനും ഒട്ടും ശുഷ്കാന്തിയില്ലന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പരപ്പനങ്ങാടി നഗരസഭ പരിധിയിൽ തെരുവുനായ് വന്ധീകരണം പദ്ധതിക്ക് ഇതോടെ തുടക്കം കുറിച്ചതായി നഗരസഭ അധികൃതർ അറിയിച്ചു. തെരുവുനായ് ശല്യം ലഘൂകരിക്കാൻ പരപ്പനങ്ങാടി നഗരസഭ പരിധിയിൽ വന്ധീകരണം പദ്ധതിക്കാണ് വ്യാഴാഴ്ചയോടെ ആരംഭം കുറിക്കുന്നതെങ്കിലും സാങ്കേതിക പരിമിതി മറികടക്കാൻ ഇവിടെ നിന്ന് പിടിച്ചുകൊണ്ടുപോകുന്ന നായ്ക്കളെ സമീപത്തെ മറ്റൊരു നഗരസഭക്കകത്തുവെച്ചാണ് വന്ധീകരിക്കുക. ഹ്യുമൻ സെസൈറ്റി ഇൻറർനാഷനൽ എന്ന സംഘടനയുമായി ചേർന്നാണ് നഗരസഭ തെരുവുനായ്ക്കളെ വന്ധ്യംകരണം നടത്തുന്നത്. വ്യാഴാഴ്ച രാവിലെ പുത്തൻപീടികയിൽനിന്ന് നായ്ക്കളെ പിടികൂടി വന്ധീകരണത്തിന് തുടക്കമാകും.
Show Full Article
TAGS:LOCAL NEWS 
Next Story