Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബൈപാസിൽ വ്യാപക വയൽ...

ബൈപാസിൽ വ്യാപക വയൽ നികത്തൽ; അനക്കമില്ലാതെ അധികൃതർ

text_fields
bookmark_border
കോട്ടക്കൽ: ചിനക്കൽ-പുത്തൂർ ബൈപാസ് റോഡിനിരുവശവും വ്യാപക വയൽ നികത്തൽ. വയൽ തരംതിരിച്ച് നികത്തിയും പടവുകൾ കെട്ടിപ്പൊക്കിയും പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ഉദ്യാനപാതക്ക് സമീപമാണ് അനധികൃത കൈേയറ്റങ്ങൾ. ബൈപാസ് റോഡിനോട് ചേർന്ന് ഇവിടേക്കുള്ള ഭാഗത്ത് ചെങ്കൽകൊണ്ട് അതിരുകെട്ടിയിരിക്കുകയാണ്. നികത്താനായി മണ്ണും ഇറക്കിക്കഴിഞ്ഞു. പുത്തൂർ ജങ്ഷനുസമീപം നികത്തിയ ഭാഗത്ത് കരിങ്കൽകൊണ്ട് പടവുകൾ കെട്ടിപ്പൊക്കിയ നിലയിലാണ്. കൃഷിയിടത്തിനായി അനുവദിച്ച ഭാഗത്ത് വാഹനങ്ങൾക്കായുള്ള വഴിയാണ് ഒരുക്കിയിരിക്കുന്നത്. കോട്ടക്കൽ, ഒതുക്കുങ്ങൽ തദ്ദേശങ്ങളിൽ ഉൾപ്പെട്ടതാണ് സ്ഥലങ്ങൾ. നിരവധിതവണ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. നേരേത്ത, ബൈപാസ് പാത പദ്ധതി ഭൂമാഫിയകൾക്കുള്ളതാണെന്ന ആരോപണം ഉയർന്നിരുന്നു. അത് ശരിവെക്കുന്ന തരത്തിലാണ് ഇപ്പോഴത്തെ പ്രവൃത്തികളെന്നാണ് നാട്ടുകാരുടെ ആരോപണം.
Show Full Article
TAGS:LOCAL NEWS 
Next Story