Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊലീസ്​ നടപടിക്കെതിരെ ...

പൊലീസ്​ നടപടിക്കെതിരെ മുസ്‌ലിം ലീഗ് ഉപവാസ സമരം

text_fields
bookmark_border
തിരൂരങ്ങാടി: പൊലീസ് ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നെന്നാരോപിച്ച് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. ലീഗ് പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ സി.പി.എം പ്രവർത്തകർക്ക് നേരെ നിസ്സാര വകുപ്പുകളും യൂത്ത്‌ലീഗ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കള്ളക്കേസുണ്ടാക്കി അന്യായമായി തടങ്കലില്‍വെച്ചതിലും പ്രതിഷോധിച്ചാണ് ധര്‍ണ നടത്തിയത്. ഉപവാസ സമരം പി.കെ. അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടിയിലെ പൊലീസ് പൂര്‍ണമായും രാഷ്ട്രീയവത്കരിക്കപ്പെട്ട അവസ്ഥയിലാണെന്നും നിരപരാധികളെ അറസ്റ്റ് ചെയ്ത നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. ലീഗ് പ്രവര്‍ത്തകരെ അക്രമിച്ചവരെ 48 മണിക്കൂറിനകം പിടികൂടിയില്ലെങ്കിൽ സമരം ശക്തമാക്കും. പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ. കുഞ്ഞിമരക്കാര്‍, സി.എച്ച്. മഹ്മൂദ് ഹാജി, കെ.കെ. നഹ, സി.കെ.എ. റസാഖ്, എ.കെ. മുസ്തഫ, എം. മുഹമ്മദ് കുട്ടി മുന്‍ഷി, സി. ചെറിയാപ്പു ഹാജി, കെ. കുഞ്ഞന്‍ ഹാജി, വി.പി. കോയ ഹാജി, ഉമ്മര്‍ ഒട്ടുമ്മല്‍, റഫീഖ് പാറക്കല്‍ എന്നിവർ സംസാരിച്ചു. വിവിധ നഗരസഭ, പഞ്ചായത്ത് പ്രസിഡൻറുമാരായ എം.പി. കുഞ്ഞിമൊയ്തീന്‍, പനയത്തില്‍ മുസ്തഫ, വി.വി. ജമീല ടീച്ചര്‍, കെ.ടി. റഹീദ, വി.ടി. സുബൈര്‍ തങ്ങള്‍, എം. അബ്ദുറഹ്മാന്‍ കുട്ടി, എച്ച്. ഹനീഫ, കാവുങ്ങല്‍ ഫാത്തിമ, കരുമ്പില്‍ സലീന, ഇഖ്ബാല്‍ കല്ലുങ്ങല്‍ തുടങ്ങിയവർ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story