Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഷുഹൈബിനെ വധിച്ചത്​...

ഷുഹൈബിനെ വധിച്ചത്​ വിവാദങ്ങൾക്ക്​ മറയിടാൻ ^ആര്യാടൻ മുഹമ്മദ്

text_fields
bookmark_border
ഷുഹൈബിനെ വധിച്ചത് വിവാദങ്ങൾക്ക് മറയിടാൻ -ആര്യാടൻ മുഹമ്മദ് മലപ്പുറം: കോടിയേരി ബാലകൃഷ്ണ​െൻറ മക​െൻറ പേരിലുണ്ടായ വിവാദം മറയ്ക്കാനാണ് മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിനെ സി.പി.എം വധിച്ചതെന്ന് മുൻമന്ത്രി ആര്യാടൻ മുഹമ്മദ്. സി.പി.എമ്മി​െൻറ അരുംകൊല രാഷ്ട്രീയത്തിനെതിരെ ഡി.സി.സി നടത്തിയ പ്രതിരോധ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി അക്രമപരമ്പരകൾ നടത്തിയ സ്റ്റാലി​െൻറയും മാവോയുടെയും പാത പിന്തുടരുന്ന സി.പി.എമ്മിന് കൊലപാതക രാഷ്ട്രീയം ഒരു വിഷയമല്ല. അതാണ് കണ്ണൂരിൽ തുടരുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ മുട്ടുകുത്തിച്ച ചരിത്രമുള്ള കോൺഗ്രസിനെ അക്രമംകൊണ്ട് കീഴ്പ്പെടുത്താമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് അധ്യക്ഷത വഹിച്ചു. കെ.പി. അബ്ദുൽ മജീദ്, വി.എ. കരീം, ഇ. മുഹമ്മദ് കുഞ്ഞി, യു. അബൂബക്കർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story