Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപഞ്ചായത്ത്​...

പഞ്ചായത്ത്​ ജീവനക്കാരനെ ആക്രമിച്ചതിൽ പ്രതിഷേധം

text_fields
bookmark_border
മലപ്പുറം: പൂക്കോട്ടൂർ ഗ്രാമപഞ്ചായത്ത് ജീവനക്കാരനെ ആക്രമിച്ചതിൽ സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ (എസ്.ഇ.യു) ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആമിർ കോഡൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. അബ്ദുൽ ബഷീർ ഉദ്ഘാടനം ചെയ്തു. വി.പി. സമീർ, മുഹമ്മദ് പുല്ലുപറമ്പൻ, എ.കെ. ഷരീഫ്, സലിം ആലിക്കൽ, മാട്ടി മുഹമ്മദ്, ഇ.സി. നൂറുദ്ദീൻ, സി. ലക്ഷ്മണൻ, പി.ഒ. സാദിഖ്, യു.പി. വാഹിദ്, എൻ.കെ. അഹമ്മദ്, വി.കെ. മുനീർ റഹ്മാൻ, അലി കരുവാരകുണ്ട്, ഷംസു സമാൻ, എം. ഹമീദ്, കരിം, അനിൽകുമാർ എന്നിവർ സംസാരിച്ചു. മലപ്പുറം: കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് വി.പി. ദിനേഷ് അധ്യക്ഷത വഹിച്ചു. സി. വിഷ്ണുദാസ്, ശിവദാസ് പിലാപറമ്പിൽ, എം.പി. സോമശേഖരൻ, പി.എച്ച്. ഷീജ ബീഗം, കെ. അബ്ദുൽ ഷുക്കൂർ എന്നിവർ സംസാരിച്ചു. പാരമ്പര്യ കളരി മർമ നാട്ടുവൈദ്യ ഫെഡറേഷൻ ശിൽപശാല മലപ്പുറം: വ്യാജ വൈദ്യന്മാരാക്കി കേസെടുക്കാനും സ്ഥാപനം പൂട്ടിക്കാനുമുള്ള ശ്രമം ചെറുക്കുമെന്ന് പാരമ്പര്യ കളരി മർമ നാട്ടുവൈദ്യ ഫെഡറേഷൻ ജില്ല കമ്മിറ്റി. വൈദ്യന്മാരെയും സഹായികളെയും സംഘടിപ്പിച്ച് അവകാശം നേടിയെടുക്കുന്നതിനായി സമരം സംഘടിപ്പിക്കും. ഫെബ്രുവരി 25ന് ശിൽപശാലയിൽ അന്തിമരൂപം നൽകും. ശിൽപശാല ഉൗരകം മലയിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി യോഗം പി.കെ.എം.എൻ.വി.എഫ് സംസ്ഥാന പ്രസിഡൻറ് അഡ്വ. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.ആർ. മജീദ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇ.കെ. കുഞ്ഞാലി, ഇ.എം. അബ്ദുറഹ്മാൻ ഗുരുക്കൾ, സർദാർ ഗുരുക്കൾ, കോയാമുട്ടി ഗുരുക്കൾ, എം.പി.എം. മമ്മുദു ഗുരുക്കൾ തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story