Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസിനിമ പൂക്കുന്ന...

'സിനിമ പൂക്കുന്ന' ദിനങ്ങൾക്ക്​ നാളെ മുതൽ മലപ്പുറം വേദിയാകും

text_fields
bookmark_border
മലപ്പുറം: വെള്ളിയാഴ്ച മുതൽ കോട്ടപ്പടി ബസ്സ്റ്റാൻഡ് പരിസരത്തെ ആനന്ദ് സിനി പാലസ് രശ്മി ഫിലിം സൊസെറ്റി സംഘടിപ്പിക്കുന്ന 76ാമത് രാജ്യാന്തര ചലച്ചിത്രമേളക്ക് േവദിയാകും. സിനിമക്കും സിനിമക്ക് പുറത്തുള്ള ചർച്ചകൾക്കുമായി കൊടിയേറുന്ന മേള സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഏദൻ (മലയാളം), നാലു പെണ്ണുങ്ങൾ, ലവ് െലസ്സ് (റഷ്യൻ), അന, മോൺ അമോർ (റുമേനിയ), നെരൂദ (ഫ്രഞ്ച്), ബീറ്റ്സ് പെർ മിനിറ്റ് (ജർമൻ, ഇംഗ്ലീഷ്, ഫ്രഞ്ച്), ഇൻ സിറിയ (അറബിക്), ഒാൺ ബോഡി ആൻഡ് േസാൾ (ഹംേഗറിയൻ), യങ് കാൾ മാർക്സ് (ജർമൻ, ഇംഗ്ലീഷ്, ഫ്രഞ്ച്) തുടങ്ങിയ സിനിമകൾ പ്രദർശിപ്പിക്കും. തുറന്ന വേദിയിൽ 'സ്ത്രീയും സിനിമയും-പെണ്ണൊരുമ' വിഷയത്തിലാണ് ചർച്ച അരങ്ങേറുന്നത്. വെള്ളിയാഴ്ച ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്ന സഞ്ജു സുരേന്ദ്ര​െൻറ 'ഏദൻ' സിനിമക്ക് പ്രവേശനം സൗജന്യമായിരിക്കും. രാവിലെ മുതൽ ആനന്ദ് തിയറ്ററിൽ ഡെലിഗേറ്റ് പാസുകൾ ലഭിക്കും. ഡി.ടി.പി.സി ഒാഫിസ്, എൻ.ബി.എസ്, പുസ്തക സരസ്, ഡിജി വേൾഡ്, രശ്മി ഒാഫിസ് എന്നിവിടങ്ങളിലും ഡെലിഗേറ്റ് ഫോറം ലഭിക്കും. വിശദാംശങ്ങൾക്ക് 9447395360 നമ്പറിൽ വിളിക്കാം. വാർത്തസമ്മേളനത്തിൽ ഫെസ്റ്റിവൽ ഡയറക്ടർ മണമ്പൂർ രാജൻ ബാബു, വി.പി. അനിൽ, അനിൽ കെ. കുറുപ്പൻ, ഹാരിസ് ആമിയൻ, ഹനീഫ് രാജാജി, െഎ. സമീൽ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story