Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകുട്ടികൾക്ക്​...

കുട്ടികൾക്ക്​ പൊലീസി​െൻറ 'കിഡ്​സ്​ ഗ്ലൗ'

text_fields
bookmark_border
മലപ്പുറം: ഇൻറർനെറ്റി​െൻറ ചതിക്കുഴിയെ കുറിച്ച് കുട്ടികളെ ബോധവത്കരിക്കാൻ പൊലീസി​െൻറ പദ്ധതി. 'കിഡ്സ് ഗ്ലൗ' പേരിലുള്ള പദ്ധതിയിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പരിശീലനം നൽകും. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടുന്ന പരിശീലന പദ്ധതിക്ക് ജില്ലയിൽ ഇൗ മാസം 24ന് തുടക്കമാകും. എല്ലാ സ്കൂളുകളിൽനിന്ന് എട്ട്, ഒമ്പത് ക്ലാസുകളിലെ രണ്ട് കുട്ടികളും പ്ലസ് വണ്ണിലെ ഒരുകുട്ടിയും അധ്യാപികയും ആദ്യഘട്ട പരിശീലനത്തിൽ പെങ്കടുക്കും. മൊബൈൽ, ഇൻറർനെറ്റ് വ്യാപനത്തോടെ സൈബർ ചതിക്കുഴിയിൽ കുട്ടികൾ അകപ്പെടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. ഇവയെക്കുറിച്ച് കുട്ടികൾക്കും അധ്യാപകർക്കും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. പരിശീലനത്തിൽ പെങ്കടുക്കുന്നവർ മറ്റു കുട്ടികൾക്ക് ക്ലാസ് നൽകും. മലപ്പുറം റോസ്േലാഞ്ച് ഒാഡിറ്റോറിയത്തിൽ 24ന് രാവിലെ വിജിലൻസ് എസ്.പി ഉമ ബെഹ്റ ഉദ്ഘാടനം ചെയ്യും. കുട്ടികൾക്ക് ജില്ല ജഡ്ജിയുമായി സംവദിക്കാൻ അവസരമുണ്ടാകും.
Show Full Article
TAGS:LOCAL NEWS 
Next Story