Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചോർപ്പെട്ടി പമ്പ്...

ചോർപ്പെട്ടി പമ്പ് ഹൗസിലെ പൈപ്പുകൾ മാറ്റി സ്​ഥാപിച്ചു വൈദ്യുതീകരണം പാതിവഴിയിൽതന്നെ

text_fields
bookmark_border
തിരൂരങ്ങാടി: നഗരസഭയിലെ ചോർപ്പെട്ടി പമ്പ് ഹൗസിലെ പൈപ്പുകൾ മാറ്റി സ്ഥാപിച്ചു. പഞ്ചാബിൽ നിന്നുമെത്തിച്ച തുരുമ്പെടുക്കാത്ത ഡി.ഐ പൈപ്പുകളാണ് സ്ഥാപിച്ചത്. പി.കെ. അബ്ദുറബ്ബ് എം.എൽ.എയുടെ നിർദേശ പ്രകാരം ജലവിഭവ വകുപ്പ് അനുവദിച്ച 40 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികളാണ് നടക്കുന്നത്. 32 ലക്ഷം രൂപ പൈപ്പുകൾ മാറ്റുന്നതിനും എട്ട് ലക്ഷം രൂപ വൈദ്യുതീകരണത്തിലെ തകരാർ പരിഹരിക്കുന്നതിനുമാണ് വകയിരുത്തിയിട്ടുള്ളത്. കടലുണ്ടി പുഴയോരത്ത് സ്ഥിതിചെയ്യുന്ന ചോർപ്പെട്ടി പമ്പ് ഹൗസിൽ നാല് മോട്ടോറുകളുടെയും പൈപ്പുകളാണ് മാറ്റിയത്. ഇവയിൽ രണ്ട് മോട്ടോറുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. മറ്റു രണ്ട് മോട്ടോറുകളും തകരാറിലാണ്. ഇവിടെ ഒരു പുതിയ മോട്ടോർ ഉണ്ടെങ്കിലും വൈദ്യുതീകരണം പൂർത്തിയായിട്ടില്ല. ഇപ്പോൾ ഒറ്റ സ്വിച്ചിൽ രണ്ട് മോട്ടോറുകൾ പ്രവൃത്തിക്കുന്ന അവസ്ഥയാണുള്ളത്. ഇവിടത്തെ മോട്ടോറുകളുടെ പൈപ്പുകളാകട്ടെ പൂർണമായും ദ്രവിച്ച നിലയിലായിരുന്നു. സിമൻറും മറ്റും ഉപയോഗിച്ച് ഇവയുടെ ദ്വാരമടച്ചാണ് കർഷകർ ഉപയോഗിച്ചിരുന്നത്. മറ്റു രണ്ട് മോട്ടോറുകളുടേയും പൈപ്പ് തുരുമ്പെടുത്ത് പുഴയിലേക്ക് മുറിഞ്ഞു വീണിരുന്നു. ഈ അവസ്ഥയിലാണ് പൈപ്പുകൾ മാറ്റി സ്ഥാപിച്ചത്. 30 മീറ്റർ നീളത്തിലാണ് പൈപ്പുകൾ സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുതീകരണത്തിലെ അപാകത കാരണം മോട്ടോർ തകരാറിലാകുന്നത് നിത്യസംഭവമാണ്. ഈ പമ്പ് ഹൗസിനെ ആശ്രയിച്ചാണ് തിരൂരങ്ങാടി താലൂക്കി​െൻറ നെല്ലറയായ വെഞ്ചാലി, കൊടിഞ്ഞി, കുണ്ടൂർ, ചെറുമുക്ക്, അത്താണിക്കൽ, മൈലിക്കൽ, പന്താരങ്ങാടി, കണ്ണാടിത്തടം പാടശേഖരങ്ങളിലായി 5000ത്തോളം ഹെക്ടർ പുഞ്ചകൃഷി നടക്കുന്നത്. അതുകൊണ്ടുതന്നെ വൈദ്യൂതീകരണം പൂർത്തിയാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story