Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.ഡി.എഫിന്...

യു.ഡി.എഫിന് തിരിച്ചടിയായി പശു പരിപാലന പദ്ധതി ക്രമക്കേട് ആരോപണം

text_fields
bookmark_border
നിലമ്പൂർ: ക്ഷീരമേഖലയുടെ ഉന്നമനം, പാലുൽപാദന വർധന എന്നിവ ലക്ഷ‍്യമിട്ട് ചാലിയാർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പശു പരിപാലന പദ്ധതി ക്രമക്കേട് ആരോപിച്ച് യു.ഡി.എഫ് യുവജന സംഘടനകൾ നടത്തിയ സമരം അവർക്കുതന്നെ തിരിച്ചടിയാവുന്നു. പെരുവമ്പാടം വാർഡ് അംഗവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും നിർവഹണ ഉദ്യോഗസ്ഥനായ വെറ്ററിനറി ഡോക്ടറെ ഭീഷണിപ്പെടുത്തി സബ്സിഡി തുക തട്ടിയെടുത്തെന്നാണ് യു.ഡി.എഫ് ആരോപണം. ഇതിൽ അന്വേഷണം നടത്തണമെന്നാവശ‍്യപ്പെട്ട് ഈ മാസം 14ന് യു.ഡി.വൈ.എഫ് പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. സമരത്തി‍​െൻറ തുടർച്ചയായി 15ന് നടന്ന ബോർഡ് യോഗത്തിലേക്ക് കറുത്ത ബാഡ്ജ് ധരിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ എത്തിയത്. പശു ഉടമയും വാങ്ങിയ വ്യക്തിയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം നിർവഹണ ഉദ്യോഗസ്ഥൻ പർച്ചേഴ്സ് കമ്മിറ്റിയെ അറിയിക്കാതെയാണ് സബ്സിഡി തുക അനുവദിച്ചത്. സബ്സിഡി നൽകിയ കാര്യം അറിഞ്ഞില്ലെന്നായിരുന്നു പർച്ചേഴ്സ് കമ്മിറ്റി അംഗവും മുസ്ലിം ലീഗ് നേതാവും വികസന സ്റ്റാൻറിങ് കമ്മിറ്റി ചെയർമാനുമായ തോണികടവൻ ഷൗക്കത്ത് ബോർഡ് യോഗത്തിൽ പറഞ്ഞത്. നിർവഹണ ഉദ്യോഗസ്ഥനെ തെറ്റിദ്ധരിപ്പിച്ച് പൊതുമുതൽ തട്ടാൻ ശ്രമിച്ചതിന് പശു ഉടമക്കെതിരെയും വാങ്ങിയതായി കരാറിലേർപ്പെട്ടയാൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കാൻ ബോർഡ് യോഗത്തിൽ തീരുമാനിക്കുകയും ചെയ്തു. നിർവഹണ ഉദ്യോഗസ്ഥ‍​െൻറ ഭാഗത്ത് വീഴ്ച വന്നിട്ടുണ്ടെങ്കിൽ അതേ കുറിച്ച് അന്വേഷിക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, പദ്ധതി ക്രമക്കേടിന് കൂട്ടുനിന്ന ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് പിന്നീട് യു.ഡി.എഫിലെ ചിലർ സ്ഥീകരിച്ചതെന്ന് പാർട്ടിക്കുള്ളിൽതന്നെ ആരോപണമുയർന്നു. ആരോപണ വിധേയനായ നിർവഹണ ഉദ്യോഗസ്ഥ‍‍​െൻറ നേതൃത്വത്തിലുള്ള മധ്യസ്ഥശ്രമത്തിന് യു.ഡി.എഫിലെ ഈ വിഭാഗം മൗനാനുവാദവും നൽകിയിരുന്നെന്നും ആരോപണമുണ്ട്. വ‍്യാജ കരാറുണ്ടാക്കിയ രണ്ടു കക്ഷികളെയും വിളിച്ച് നിർവഹണ ഉദ്യോഗസ്ഥ​െൻറ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്ന പരിഹാരവും അടുത്തിടെ കണ്ടു. സി.പി.എം സമ്മർദത്തിന് വഴങ്ങി പദ്ധതി അട്ടിമറിക്കാൻ കൂട്ടുനിന്നെന്ന് യു.ഡി.എഫുകാർ ആരോപിച്ച ഉദ്യോഗസ്ഥനെ സംരക്ഷിക്കാൻ കോൺഗ്രസിൽ ഒരു വിഭാഗം ശ്രമിച്ചത് ഇപ്പോൾ യു.ഡി.എഫിൽ ഭിന്നതക്ക് ഇടയാക്കിയിട്ടുണ്ട്. പാൽ ഉൽപാദന വർധന ലക്ഷ‍്യമാക്കിയുള്ള പദ്ധതിക്ക്, പുറമെനിന്ന് കറവപ്പശുവിനെ വാങ്ങുന്നതിന് പകരം സംഘത്തിലെ അംഗമായ ഒരാളിൽനിന്നുതന്നെ സമീപവാസിയായ മറ്റൊരാൾക്ക് പശുവിനെ മറിച്ചുവിറ്റാൽ എങ്ങനെ പാൽ വർധന സാധ‍്യമാകുമെന്നുള്ള ചോദ‍്യവുമുണ്ട്. സബ്സിഡി തുക തട്ടുകയെന്ന ലക്ഷ‍്യം മാത്രമാണ് പദ്ധതിക്ക് പിന്നിലെന്ന ആരോപണവും ഉയർന്നിരുന്നു. എന്നാൽ, യു.ഡി.എഫ് ഉന്നയിച്ച ആരോപണങ്ങൾ ശരിയല്ലെന്ന് അവർക്ക് ബോധ്യപ്പെട്ടുവെന്നാണ് ഇതിനോട് എൽ.ഡി.എഫ് നേതാക്കൾ പ്രതികരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story