Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാട്ടുപന്നികൾ കൃഷി...

കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നു

text_fields
bookmark_border
പുലാമന്തോൾ: കാട്ടുപന്നികൾ വ്യാപകമായി കാർഷികവിളകൾ നശിപ്പിക്കുന്നു. ചെമ്മലശ്ശേരി പാലൂർ ഭാഗങ്ങളിലാണ് കൂട്ടമായെത്തി വിളകൾ നശിപ്പിക്കുന്നത്. കൊണ്ടത്തൊടി ഇബ്രാഹീം, പൊതുവാച്ചോല അബൂബക്കർ ഹാജി, എടത്തൊടി മുഹമ്മദ് കുട്ടി ഹാജി, ചോലപ്പറമ്പത്ത് ശശിധരൻ, ഉരുണിയൻപുലാക്കൽ ഹംസ എന്നീ കർഷകരുടെ വാഴ, ചേമ്പ്, ചേന, ബിലാത്തികുവ്വ, മുളക്, കൂർക്ക എന്നിവയാണ് വ്യാപകതോതിൽ നശിപ്പിക്കപ്പെട്ടത്. രാത്രിയിൽ ചിരട്ടാമലയുടെ താഴ്വാരങ്ങളിൽനിന്ന് ഇറങ്ങിവരുന്ന കാട്ടുപന്നികൾക്കൊപ്പം മുള്ളൻപന്നികളും കാർഷികവിളകൾ നശിപ്പിക്കാനെത്തുന്നതായി കർഷകർ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story